ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ ഓഹരിവിപണിയിലെ വിദേശ നിക്ഷേപത്തിൽ വൻ കുതിപ്പ്. വിദേശ ധനസ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ 65100 കോടി ഡോളറിലേക്ക് ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 56600 കോടി ഡോളറായിരുന്നു; 15 ശതമാനം വർധന. ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ 62600 കോടി ഡോളായിരുന്നു ആകെ നിക്ഷേപം; വർധന 4%. 

ഇന്ത്യൻ ഓഹരിവിപണിയുടെ ആകെ മൂല്യത്തിലെ വിദേശ ധനസ്ഥാപനങ്ങളുടെ സംഭാവനയിൽ കുറവുണ്ടായി. 16.95 ശതമാനമാണിത്. മുൻവർഷം ഇതേ ത്രൈമാസത്തിൽ 17.33 ശതമാനമായിരുന്നു. സെപ്റ്റംബർ പാദത്തിൽ ആകെ 538 കോടി ഡോളർ ആണ് വിദേശനിക്ഷേപകരിൽനിന്നായി ഒഴുകിയെത്തിയത്. 

English Summary:

FDI in Indian Share Market is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com