സന്തോഷത്തോടൊപ്പം സമ്പത്തും ലക്ഷ്യം, ഭൂട്ടാന്റെ രഹസ്യ ക്രിപ്റ്റോ മൈനിങ് കേന്ദ്രങ്ങൾ കണ്ടെത്തി
Mail This Article
ആരും അറിയാതെ അതീവ രഹസ്യമായി നടത്തിയിരുന്ന ഭൂട്ടാന്റെ ക്രിപ്റ്റോ മൈനിങ് കേന്ദ്രങ്ങൾ എവിടെയാണെന്ന് ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാമ്പത്തിക നേട്ടത്തിനേക്കാൾ സന്തോഷം വർധിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായ ഭൂട്ടാൻക്കാർക്ക് ഇനി മുതൽ സാമ്പത്തിക മേഖലയിലും ശക്തിപ്പെടാൻ സാധിക്കുമെന്ന് പറയപ്പെടുന്നു. ഭൂരിഭാഗം ആളുകളും ഇപ്പോഴും കൃഷിയെ ആശ്രയിച്ചു നിൽക്കുന്ന സമ്പദ് വ്യവസ്ഥയിൽ ക്രിപ്റ്റോ മൈനിങ്ങിലൂടെ ലഭിക്കുന്ന പണം ഐ ടി മേഖലയുടെ വികസനത്തിന് ആയിരിക്കും ചെലവഴിക്കുക. രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽപ്പെടാതിരിക്കുന്നതിനാണ് ജലവൈദ്യുത പദ്ധതികളുടെ സഹായത്തോടെയുള്ള ക്രിപ്റ്റോ ഖനനം നടത്തുന്നത്. കാടുകൾക്ക് നടുവിലാണ് ക്രിപ്റ്റോ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ പോലെ തന്നെ ഭൂട്ടാനിൽ നിന്നും യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത കൂടുകയാണ്. ഇതിനൊരു തടയിടാനും രാജ്യത്തിന് 'സന്തോഷത്തിന്റെ ഒപ്പം തന്നെ സമ്പത്തും' പ്രദാനം ചെയ്യാനുമാണ് ക്രിപ്റ്റോ മൈനിങ് ലക്ഷ്യമിടുന്നത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.