ADVERTISEMENT

ഇന്നാണ് റെക്കോർഡ് ഐപിഓ നേട്ടമുണ്ടാക്കിയ ടാറ്റ ടെക്‌നോളജീസ്  ഓഹരിയുടെ ലിസ്റ്റിങ്. ഐപിഒ ഷെയർ അലോട്ട്മെന്റ് ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇഷ്യുവിനായി അപേക്ഷിച്ച നിക്ഷേപകർക്ക് ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന  പോർട്ടലിൽ ടാറ്റ ടെക്നോളജീസ് ഐപിഒ അലോട്ട്മെന്റ് നില പരിശോധിച്ച് എത്ര ഷെയറുകൾ ലഭിച്ചിട്ടുണ്ടെന്ന്  കണ്ടെത്താനാകും. ഐപിഒ അലോട്ട്‌മെന്റ് സ്റ്റാറ്റസിൽ അനുവദിച്ച ഷെയറുകളുടെ എണ്ണവും കാണാം. ഓഹരികൾ ലഭിക്കാത്ത അപേക്ഷകർക്ക് കമ്പനി റീഫണ്ട് നടപടികൾ ആരംഭിക്കും. അനുവദിക്കപ്പെട്ടവർക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഓഹരികൾ ലഭിക്കും.ഐ പി ഒ യുടെ ലിസ്റ്റിങ് വില 892 ആയിരിക്കുമെന്ന് സൂചനകളുണ്ട്. ഈ  ലിങ്കിൽ നിങ്ങളുടെ അപേക്ഷയുടെ ടാറ്റ ടെക്‌നോളജീസ് ഐപിഒ അലോട്ട്‌മെന്റ് നില പരിശോധിക്കാം . ടാറ്റ ടെക് ഐപിഒ ലിങ്ക്- https://linkintime.co.in/MIPO/Ipoallotment.html

∙ലിങ്ക് തുറക്കുക 

∙അലോക്കേഷൻ പൂർത്തിയായാൽ മാത്രം പേര് കാണിക്കുന്ന  ഡ്രോപ്പ്ബോക്സിലെ IPO തിരഞ്ഞെടുക്കുക.

∙സ്റ്റാറ്റസ് പരിശോധിക്കാൻ മൂന്ന് ഓപ്ഷനുകളിൽ ഒന്ന് തിരഞ്ഞെടുക്കുക: അപേക്ഷ നമ്പർ, ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ പാൻ

∙ആപ്ലിക്കേഷൻ തരത്തിന് കീഴിൽ ASBA, നോൺ-ASBA എന്നിവയിൽ ഒന്ന് തിരഞ്ഞെടുക്കുക

∙ക്യാപ്‌ച പൂരിപ്പിച്ച ശേഷം സമർപ്പിക്കുക 

ഗാന്ധർ ഓയിൽ, ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സെർവീസസ് എന്നീ ഓഹരികളും ഇന്ന് ലിസ്റ്റ് ചെയ്യുന്നുണ്ട്.

English Summary:

Tata Technology IPO Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com