ADVERTISEMENT

ടാറ്റാ ടെക്നോളജി ഐപിഒയാണ് ഇപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിലെ താരം. ഒരാഴ്ചകൊണ്ട്   നിക്ഷേപകന് കിട്ടിയത് 160 ശതമാനത്തിലധികം നേട്ടം.

 പക്ഷേ അതത്ര മിന്നും പ്രകടനമല്ലെന്നാണ് ഇന്ത്യൻ ഓഹരി  വിപണിയിലെ കണക്കുകൾ പറയുന്നത്.  ലിസ്റ്റിങ് ദിവസം  നൽകിയ നേട്ടം എടുത്താൽ  ടാറ്റ ടെക്നോളജി ഇഷ്യുവിന് ഏഴാം സ്ഥാനമേ ഉള്ളൂ.  

മുന്നിൽ ബേൺപൂർ സിമന്റ്

 286 ശതമാനം നേട്ടം  നൽകി ബേൺപൂർ സിമന്റ് ആണ് ഏറ്റവും മുന്നിൽ. ഇന്ത്യൻ വിപണി കുതിച്ചു  മുന്നേറിയ 2008 ജനുവരിയിലായിരുന്നു ഈ പബ്ലിക് ഇഷ്യു. 270 ശതമാനം വർധന ലിസ്റ്റിങ് ദിവസം രേഖപ്പെടുത്തിയ  സിഗാച്ചി ഇൻഡസ്ട്രീസ്  ആണ്  രണ്ടാം സ്ഥാനത്ത്. 

 ലിസ്റ്റിങ് ദിവസം  ടാറ്റാ ടെക്നോളസിയിലും കൂടുതൽ   കുതിപ്പു നടത്തിയ  ഓഹരികളുടെ പട്ടിക  കാണുക.   

tata-table

 ടാറ്റയിൽ കിട്ടിയത് 

 ടാറ്റാ ടെക്നോളജി പബ്ലിക് ഇഷ്യുവിൽ നിക്ഷേപകന് ലഭിച്ച നേട്ടം ഒന്നു നോക്കാം.  ഇഷ്യു  തുടങ്ങിയ  നവംബർ 24 നാണ്.   അന്ന്   ഇഷ്യുവിലയായ 500  രൂപ വെച്ച് മിനിമം ലോട്ടായ 30 എണ്ണത്തിന് 15,000 രൂപ സ്വന്തം സേവിംങ്സ് അക്കൗണ്ടിൽ ബ്ലോക് ചെയ്ത നിക്ഷേപകന്  ഓഹരി അലോട്ട് ചെയ്തു കിട്ടി എന്നിരിക്കട്ടെ.   ലിസ്റ്റിങ്ങ് ദിവസം  അതായത് നവംബർ 30ന് 180 ശതമാനം വരെ ഉയർന്ന  ശേഷം 162 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതായത് 15,000 രൂപയുടെ ഓഹരി മൂല്യം  ഇടയ്ക്ക് 42,000 രൂപ വരെ ഉയർന്നു. ക്ലോസിങ് വില വെച്ച് നോക്കിയാൽ   36,000 രൂപയായി. ഒരാഴ്ചകൊണ്ട് ആണ് ഇത്രയും നേട്ടം ലഭിച്ചത്.  

English Summary:

Know More About Tata Technology Listing Gain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com