സ്വർണത്തിനൊപ്പം ക്രിപ്റ്റോ കറൻസികൾ
Mail This Article
അമേരിക്കയിൽ ഇനിയും പലിശ നിരക്ക് ഉയരാൻ സാധ്യതയില്ലെന്ന സൂചനകൾ വന്നതോടെ വീണ്ടും സാമ്പത്തിക വിപണികൾ ഉഷാറാകുന്നു. ബിറ്റ് കോയിൻ പൂജ്യത്തിലെത്തിയേക്കാം എന്ന പ്രവചനം പല ഓഹരി വിദഗ്ധരും നടത്തിയിരുന്നെങ്കിലും എല്ലാവരെയും ഞെട്ടിച്ച് ബിറ്റ് കോയിൻ 19 മാസത്തെ പരുങ്ങലിന് ശേഷം 40,000 ഡോളർ കടന്നിരിക്കുകയാണ്. സ്വർണ വിലയോടൊപ്പം തന്നെ ഉയരുന്ന പ്രവണത ക്രിപ്റ്റോ കറൻസികൾ കാണിക്കുന്നുണ്ടെന്ന സൂചന പലപ്പോഴും സാമ്പത്തിക ശാസ്ത്രജ്ഞന്മാർ നൽകിയിരുന്നു. ഇപ്പോൾ അത് ശരിവച്ചുകൊണ്ടു വീണ്ടും സ്വർണ വില ഉഷാറായതോടെ ക്രിപ്റ്റോകളും കാലം തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ്. ഭാവിയിലും സ്വര്‍ണത്തിന്റെയൊപ്പം മാത്രമേ നീങ്ങുകയുള്ളോ അല്ലെങ്കിൽ കുതിച്ചുയരുന്ന പഴയ പ്രവണതയിലേക്ക് ക്രിപ്റ്റോ കറൻസികൾ പോകുമോ എന്ന കാര്യം ഇപ്പോഴും പറയാറായിട്ടില്ല എന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ശക്തമാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.