ADVERTISEMENT

ഐ പി ഒ  വില 32 രൂപയായിരുന്ന ഐ ആർ ഇ ഡി എ ഓഹരി രണ്ടു ദിവസത്തിൽ 68 രൂപയിൽ കൂടുതൽ ഉയർന്ന ശേഷം 62 രൂപ 70 പൈസയിൽ ആണ് വെള്ളിയാഴ്ച  വ്യാപാരം അവസാനിപ്പിച്ചത്.  ലിസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനുള്ളിലാണ് ഇരട്ടിയിലധികം നേട്ടം ഈ ഓഹരി സ്വന്തമാക്കിയത്. നിലവിലിപ്പോൾ വില വീണ്ടും ഒന്നര ശതമാനമുയർന്ന് 64.20 രൂപയിലാണ് ഓഹരിയുടെ വ്യാപാരം നടക്കുന്നത്. എന്നാൽ ഈ വിലക്കൊന്നും ആരും ഈ ഓഹരി വിൽക്കാൻ തയ്യാറല്ല എന്നാണ് അനലിസ്റ്റുകൾ പറയുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഈ കമ്പനി പുനരുപയോഗ ഊർജ പദ്ധതികൾക്ക് സഹായം നൽകുന്നതിന് രൂപീകരിച്ചിരിക്കുന്നതാണ്. പുനരുപയോഗ ഊർജ പദ്ധതികളുടെ പ്രാധാന്യം കൂടുന്നതിനാൽ ഈ ഓഹരി ഇനിയും 'കൂടുതൽ ഊർജത്തോടെ' ഉയരുമെന്നാണ് അനലിസ്റ്റുകളുടെ അഭിപ്രായം. ലോകം മുഴുവൻ പുനരുപയോഗ ഊർജം എന്ന ആശയത്തിലേക്ക് മാറുന്നതോടെ ഇന്ത്യക്കും ഈ മേഖലയിൽ വലിയ സംഭാവന നല്കാനുണ്ടെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ പുനരുപയോഗ ഊർജ പദ്ധതികൾ  മൂന്നിരട്ടിയാക്കാൻ 2030 ആകുന്നതോടെ   293 ബില്യൺ ഡോളറിന്റെ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.എന്നാൽ വർധിച്ചു വരുന്ന ഊർജ ഡിമാൻഡ് കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽ ഇന്ത്യയിൽ ഇതിലധികം നിക്ഷേപം വേണ്ടി വരുമെന്നാണ് രാജ്യാന്തര ഏജൻസികൾ പറയുന്നത്.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Magic performance of IREDA Shares

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com