കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബിൽ ഓഹരി -മ്യൂച്വൽ ഫണ്ട് സൗജന്യ സെമിനാർ ഡിസംബർ 16 ന്

Mail This Article
കോട്ടയം: കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ്ബ്, ജിയോജിത്ത് ഫൈനാൻഷ്യൽ സർവീസസ്, മലയാള മനോരമ സമ്പാദ്യം എന്നിവ ചേർന്ന് സൗജന്യ ഓഹരി- മ്യൂച്വൽ ഫണ്ട് ബോധവത്കരണ സെമിനാർ നടത്തുന്നു. ഡിസംബർ 16 ന് ശനിയാഴ്ച വൈകിട്ട് 2.30 ന് കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ഹാളിലാണ് പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ:വി. കെ. വിജയകുമാർ സെമിനാറിന് നേതൃത്വം നൽകും.
റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ജോഷ് ജോസഫ് മണ്ണിപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ജിയോജിത് സൗത്ത് കേരള ഹെഡ് മനോജ് എൻ. ജി സംശയങ്ങൾക്ക് മറുപടി നൽകും. സെമിനാറിൻറെ ഭാഗമായി ജിയോജിത്ത് കലൂർ ബ്രാഞ്ച് ഹെഡ് റഹ്മത്ത്. എയുടെ നേതൃത്വത്തിൽ ഓഹരി ക്വിസും ഉണ്ടാവും. പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്.
ഏറ്റുമാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അർച്ചന വിമൻസ് സെൻററിലെ വനിതാ സംരംഭകർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പൊൻകുന്നം പാറയ്ക്കൽ ബീ ഫാമിലെ നാടൻ തേൻ എന്നിവയുടെ പ്രദർശനവും സെമിനാറിനോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണെന്ന് റോട്ടറി ക്ലബ്ബ് സെക്രട്ടറി പ്രൊഫസർ കെ.എസ്. കുര്യൻ അറിയിച്ചു.
സെമിനാറിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ: 9961188401 ( സ്മിത സി. ചെറിയാൻ, ജിയോജിത്ത് ഫിനാൻഷ്യൽ കൺസൾട്ടൻറ്,കലൂർ ബ്രാഞ്ച് )