ADVERTISEMENT

ക്രിപ്റ്റോ കറൻസി നിയമപരമായ ടെണ്ടറായി സ്വീകരിച്ച ആദ്യ രാജ്യമായ എൽ സാൽവദോറിൽ ഇനി മുതൽ പൗരത്വം ലഭിക്കണമെങ്കിൽ  1 ദശലക്ഷം ഡോളറിന് തത്തുല്യമായ ബിറ്റ് കോയിൻ നൽകിയാൽ മതി. 2021 സെപ്റ്റംബര്‍ മുതലാണ് എൽ സാൽവദോർ ബിറ്റ് കോയിൻ ലീഗൽ ടെണ്ടറായി അംഗീകരിച്ചത്. എൽ സാൽവദോറിലെ ഭരണാധികാരി ബിറ്റ് കോയിൻ ലീഗൽ  ടെണ്ടറായി അംഗീകരിച്ചത് ജനങ്ങൾക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഇതിനു ശേഷം അവിടത്തെ വിനോദ സഞ്ചാര മേഖലയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ബിറ്റ് കോയിനിൽ പണം ചെലവഴിക്കാൻ വിനോദ സഞ്ചാരികൾ എൽ സാൽവഡോറിലേക്ക് ഒഴുകുകയായിരുന്നു. ഇത് കടലോര പ്രദേശങ്ങളിലെയും മറ്റ് ഉൾപ്രദേശങ്ങളിൽ പോലും ജനങ്ങളുടെ വരുമാനം കൂട്ടാൻ  സഹായിച്ചു. ഇത് മാത്രമല്ല രാജ്യാന്തര തലത്തിൽ തന്നെ എൽ സാൽവദോറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും ബിറ്റ് കോയിൻ സഹായിച്ചു. ബിറ്റ് കോയിൻ പൂർണ രൂപത്തിൽ രാജ്യത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളിലേക്കും ലയിച്ചു ചേരാൻ സമയമെടുക്കുമെങ്കിലും ജനങ്ങൾക്ക് ഇതിനോട് ഇഷ്ടം കൂടി വരുന്നു എന്ന റിപ്പോർട്ടുകളുണ്ട്. 

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

crypto-table11-12

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Crypto Currency in El Salvador

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com