ADVERTISEMENT

നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (ബിഎസ്ഇ)  ഡിസാസ്റ്റർ റിക്കവറിയിലേക്ക് മാറുന്നതിനായി 2024 ജനുവരി 20 ന് (ശനി) വിപണിയിൽ ഒരു പ്രത്യേക ലൈവ് ട്രേഡിങ് സെഷൻ നടത്തും.സെബി ചർച്ചകൾ അനുസരിച്ച്, ഈ പ്രത്യേക ട്രേഡിങ് സെഷൻ നടത്തുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം, സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പ് പരിശോധിക്കുക എന്നതാണ്. അതായത് എന്തെങ്കിലും അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടായാൽ ഡിസാസ്റ്റർ റിക്കവറി സൈറ്റിലേക്ക് മാറാൻ സാധിക്കുമോ എന്ന് ഉറപ്പ് വരുത്തുന്നതിനായാണ് ഇത് നടത്തുന്നത്.

രണ്ട് സെഷനുകളിലായി ഇത് നടക്കും. ആദ്യ സെഷൻ രാവിലെ 9:15 മുതൽ 10:00 വരെയും രണ്ടാമത്തെ സെഷൻ 20ന് രാവിലെ 11:30 മുതൽ 12:30 വരെയുമാണ്. അന്നേ ദിവസം രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ എൻഎസ്ഇ ക്ലിയറിങ് ഉണ്ടായിരിക്കില്ല. പ്രൈമറിയിൽ നിന്ന് ഡിആർഎസിലേക്ക് മാറുന്നത് സെബിയുടെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കീഴിലാണ്. പ്രത്യേക വ്യാപാരത്തിന്റെ പ്രാരംഭ സെഷൻ പ്രാഥമിക വെബ്‌സൈറ്റിൽ നടക്കും, രാവിലെ ബ്ലോക്ക് ഡീൽ വിൻഡോ സെഷൻ രാവിലെ 8:45 മുതൽ 9 വരെ നടക്കും, പ്രീ-ഓപ്പൺ സെഷൻ രാവിലെ 9 മുതൽ 9:08 വരെ.

ഡിആർ സൈറ്റിലെ സമാപന സെഷൻ ഉച്ചയ്ക്ക് 12:40 മുതൽ 12:50 വരെ ആരംഭിക്കും, മാർക്കറ്റ് ക്ലോസിങ് ബെൽ ഉച്ചയ്ക്ക് 1 മണിക്ക് ആയിരിക്കും. ഓഹരി വിപണിയിലെ ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് വിഭാഗങ്ങൾക്ക് മാത്രമായിരിക്കും പ്രത്യേക ട്രേഡിങ് സെഷൻ ബാധകമെന്ന് ബിഎസ്ഇ അറിയിച്ചു.

English Summary:

BSE - NSE Special Trading January 20th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com