സ്റ്റാലിന്‍ മാസാണ്; 6.64 ലക്ഷം കോടി രൂപ നിക്ഷേപം, 26.9 ദശലക്ഷം തൊഴില്‍!

Mail This Article
കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്ന തമിഴ്നാട് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് രാജ്യത്തെയാകെ അമ്പരപ്പെടുത്തിയിരിക്കുകയാണ്. വന്‍കിട കമ്പനികളില്‍ നിന്നായി സംസ്ഥാനത്ത് 6.64 ട്രില്യണ്‍ രൂപയുടെ നിക്ഷേപ പ്രതിബദ്ധതയിലേക്കാണ് ആഗോള നിക്ഷേപസംഗമം നയിച്ചിരിക്കുന്നത്.
നിക്ഷേപ കണക്കുകളിങ്ങനെ
26.9 ദശലക്ഷം തൊഴിലവസരങ്ങള്‍ നിക്ഷേപ പദ്ധതികളുടെ ഭാഗമായി സ്റ്റാലിന്‍ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ സൃഷ്ടിക്കപ്പെടും. 70,000 കോടിയുടെ വന്‍ നിക്ഷേപമാണ് ടാറ്റ പവര്‍ റിന്യുവബിള്‍ എനര്‍ജി തമിഴ്‌നാട്ടില്‍ നടത്തുന്നത്. അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളില്‍ നിന്നുള്ള 42,768 കോടി രൂപ, സെംബ്കോര്‍പ്പിന്റെ 36,238 കോടി രൂപ, ലീപ്. ഗ്രീന്‍ എനര്‍ജിയുടെ 17,400 കോടി, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ 17,000 കോടി, വിന്‍ഫാസ്റ്റിന്റെ 16000 കോടി, റോയല്‍ എന്‍ഫീല്‍ഡിന്റെ 3000 കോടി...എന്നിങ്ങനെ പോകുന്നു നിക്ഷേപകണക്കുകള്‍.
50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പടെ 40,000ത്തോളം പേരാണ് ആഗോള നിക്ഷേപ സംഗമത്തില്‍ റജിസ്റ്റര്‍ ചെയ്തത്.