നിഫ്റ്റിയുടെ പടയോട്ടം വീണ്ടും! വെറും 26 ദിവസം കൊണ്ട് 1000 പോയന്റ് നേട്ടം

Mail This Article
നിഫ്റ്റി 50 ആദ്യമായി 22,000 തൊട്ടു. 22,081 വരെ എത്തിയശേഷം ഇപ്പോൾ 22,057 ത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സ് പുതിയ റെക്കോർഡ് ഉയരമായ 73,288.78ൽ എത്തി . ബിഎസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകളും യഥാക്രമം 38,109.23, 44,871.58 എന്നിങ്ങനെ റെക്കോർഡ് ഉയരത്തിലാണ്. നിഫ്റ്റി 50 കഴിഞ്ഞ ഡിസംബർ 8നാണ് 21,000 എത്തിയത്. അതിൽ നിന്നും ഇന്ന് ജനുവരി 15-ന് 22,000 ലെവൽ കൈവരിക്കാൻ വെറും 26 ട്രേഡിങ് സെഷനുകൾ മാത്രമേ എടുത്തുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ടാറ്റ കൺസ്യൂമർ, ബജാജ് ഓട്ടോ, വിപ്രോ, അദാനി പോർട്ട്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ് എന്നിവയുടെ ഓഹരികൾ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ഹെവി വെയ്‌റ്റുകൾ 17-21 ശതമാനം കുതിച്ചുയർന്നതാണ് ബെഞ്ച്മാർക്ക് സൂചിക 21,000ൽ നിന്ന് 22,000 ലേക്കുള്ള റാലിക്ക് നേതൃത്വം നൽകിയത്. ഡിസംബർ പാദത്തിലെ മികച്ച വരുമാനം, യുഎസ് ഫെഡ് പലിശ നിരക്ക് കുറയ്ക്കൽ, ആരോഗ്യകരമായ മാക്രോ സൂചനകൾ, ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സ്ഥിരത എന്നിവയിലുള്ള പ്രതീക്ഷകൾ മൂലം ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റം തുടരുമെന്ന് പ്രതീക്ഷിക്കുന്നു