ADVERTISEMENT

തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓഹരികളിൽ പുതിയ ഉണർവ്. ഇന്ന് രാവിലെ മുതൽ മുന്നേറ്റത്തിലായിരുന്ന ഓഹരി വ്യാപാരമവസാനിച്ചപ്പോൾ വില 13.33 ശതമാനത്തിൽ കൂടുതൽ ഉയർന്ന് 34.85 രൂപയിലെത്തി. ഈ പാദത്തിൽ നല്ല ലാഭം രേഖപ്പെടുത്തിയത് ഓഹരി വിലയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്നലെ  ബാങ്കിങ് ഓഹരികൾ എല്ലാം തന്നെ തളർച്ചയിലായിരുന്നു. ഇന്നും ബാങ്കിങ് സൂചികയിൽ വലിയൊരു ചലനം ഇല്ലായിരുന്നു എന്നിട്ടും ഇന്നലെയും, ഇന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഉയർച്ചയിൽ തന്നെയാണ്. ഒരു മാസത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക്  ഓഹരി വില 26 ശതമാനവും, 6 മാസത്തിൽ 60 ശതമാനവും, ഒരു വർഷത്തിൽ 98 ശതമാനവും 5 വർഷത്തിൽ 145 ശതമാനവും ഉയർച്ചയുണ്ടായി.  

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം ലഭിച്ചിരുന്നു. 305.36 കോടി രൂപയാണ് ബാങ്ക് ഈ പാദത്തിൽ  നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു. 2023 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം. മുൻ വർഷത്തെ 203.24 കോടി രൂപയിൽ നിന്ന് 483.45 കോടി രൂപയായും വർധിച്ചു. 137.87 ശതമാനമാണ് വാർഷിക വളർച്ച.

English Summary:

South indian Bank Shares are Going Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com