മ്യൂച്ചൽ ഫണ്ട് മാനേജർമാർ നിർമല സീതാരാമനിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ത്?

Mail This Article
കഴിഞ്ഞ രണ്ടു വർഷമായി മ്യൂച്ചൽ ഫണ്ടുകളിലേക്ക് പണത്തിന്റെ കുത്തൊഴുക്കുണ്ട്. 30 മുതൽ 45 ശതമാനം വരെ വാർഷിക വരുമാനം നൽകിയ പല മ്യൂച്ചൽ ഫണ്ടുകളുമുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്ചൽ ഫണ്ട്‌സ് ഓഫ് ഇന്ത്യ (AMFI) 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം 2023 ഡിസംബറിൽ മാനേജ്‌മെൻ്റിന് കീഴിലുള്ള ആഭ്യന്തര മ്യൂച്വൽ ഫണ്ട് അറ്റ ആസ്തികൾ (AUMs) ആദ്യമായി 50 ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിമാസ എസ്ഐപി വരവ് 17,610 കോടി രൂപയെന്ന റെക്കോർഡ് നിരക്കിലെത്തി. ഈ വർഷം കൂടുതൽ സാധാരണക്കാർ മ്യൂച്ചൽ ഫണ്ട് എസ്ഐപികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു നിക്ഷേപമെന്ന രീതിയിൽ വളരുന്ന മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന് കൂടുതൽ നികുതി ഇളവുകൾ നൽകുമെന്നാണ് ഫണ്ട് മാനേജർമാർ ധനമന്ത്രിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതുവരെ സർക്കാർ മ്യൂച്ചൽ ഫണ്ട് വ്യവസായത്തിന് പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല.