ADVERTISEMENT

ആരാണ് ക്രിപ്റ്റോ കറൻസി ആദ്യമായി ഇറക്കിയത് എന്ന് ഇപ്പോഴും ലോകത്തിന് അജ്ഞാതമായി തുടരുന്ന സമസ്യയാണ്. എന്നാൽ ഇപ്പോൾ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു എൻജിനീയർ താനാണ് സതോഷി നകമോട്ടോ എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. ക്രെയ്ഗ് റൈറ്റ് എന്നാണ് ഈ സോഫ്റ്റ് വെയർ ശാസ്ത്രഞ്ജന്റെ പേര്. വെറുതെ അങ്ങനെ പറഞ്ഞാൽ ആരും  വിശ്വസിക്കില്ല എന്നുള്ളത് കൊണ്ട് ഈ കാര്യം കോടതിക്ക് മുൻപിൽ തെളിയിക്കേണ്ട ബാധ്യത ഇപ്പോൾ ഈ വ്യക്തിയ്ക്കുണ്ട്. ഫെബ്രുവരി 5ന് യു കെയിലെ ഒരു കോടതിയിൽ അതിനോടനുബന്ധിച്ച വിചാരണ ആരംഭിക്കും. ബിറ്റ്‌കോയിൻ ഡെവലപ്പർമാർക്കും മറ്റ് കക്ഷികൾക്കും എതിരെ കേസ് ഫയൽ ചെയ്ത ഒരു കൂട്ടം വ്യവഹാരങ്ങൾക്ക് മറുപടിയായി, ക്രിപ്‌റ്റോ ടെക് സ്ഥാപനങ്ങളുടെ ലാഭേച്ഛയില്ലാത്ത കൺസോർഷ്യമായ ക്രിപ്‌റ്റോ ഓപ്പൺ പേറ്റൻ്റ് അലയൻസ് (COPA) ആണ് കേസ് കൊണ്ടുവന്നത്. ബിറ്റ് കോയിൻ നിക്ഷേപകരും കമ്മ്യൂണിറ്റികളും ക്രെയ്ഗിന്റെ അവകാശവാദത്തെ തള്ളുകയാണ്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

The First Person Who Introduced Bitcoin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com