ADVERTISEMENT

കല്യാൺ ജുവലേഴ്സ് ഓഹരികളില്‍ മുന്നേറ്റം. രാവിലെ 3.5 ശതമാനത്തോളമാണ് ഓഹരികൾ ഉയർന്നത്. ഇന്നലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ  338.85 രൂപയ്ക്ക് ക്ലോസ് ചെയ്ത  ഓഹരികൾ ഇന്ന് 347 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. 354.35 രൂപവരെ ഉയർന്ന ഓഹരികൾ നിലവിൽ 351 രൂപയിലാണ് (10.30 AM)വ്യാപാരം.  

ബ്ലോക്ക് ഡീലിലൂടെ 4.63% ഓഹരികൾ 
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താഴേക്ക് പോയിരുന്ന കല്യാൺ ഓഹരികൾ ബ്ലോക്ക് ഡീൽ വാർത്തയെ തുടർന്നാണ് ഉയർന്നത്. ഇന്ന് എട്ട് ബ്ലോക്ക് ഡീലുകളിലൂടെ കല്യാൺ ജുവലേഴ്സിൻറെ 4.63 ശതമാനം ഓഹരികളാണ് ഇന്ന് കൈമാറ്റം ചെയ്യപ്പെട്ടത്. എന്നാൽ നിക്ഷേപം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.  

നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ അറ്റാദായത്തിൽ കല്യാൺ ജുവലേഴ്സ് 21 ശതമാനം വാർഷിക വളർച്ച നേടിയിരുന്നു.  180.3 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.  വരുമാനം 34 ശതമാനം ഉയർന്ന് 5,223 കോടിയിലെത്തി.  

English Summary:

Kalyan Jewellers Jumps Over 3% After Block Deals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com