ADVERTISEMENT

മ്യൂച്വൽ ഫണ്ട് എസ്ഐപികളുടെ എണ്ണത്തിൽ വൻവർധനവ്. 2024 ജനുവരിയിൽ 51.84 ലക്ഷം പുതിയ എസ്ഐപികൾ റജിസ്റ്റർ ചെയ്തു. എസ്ഐപിയിലൂടെ കൈകാര്യെ ചെയ്യുന്ന ആസ്തി  ഡിസംബറിലെ 9.95 കോടിയിൽ നിന്നും ജനുവരിയിൽ 10.26 കോടിയായി വർധിച്ചു. മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം 16.95 കോടിയിലെത്തി. ജനുവരിയിൽ 20 ഓപ്പൺ എൻഡഡ്, ക്ലോസ് എൻഡ് സ്കീമുകൾ ആരംഭിച്ചു. ഇതിൽ നിന്നും 6,817 കോടി രൂപ സമാഹരിച്ചു. ജനുവരിയിൽ മാത്രം 18,838.33 കോടി രൂപയാണ് എസ്ഐപി നിക്ഷേപം. മ്യൂച്വൽ ഫണ്ട് മേഖലയിൽ കൈകാര്യം ചെയ്യുന്ന അറ്റ ആസ്തി (Net AUM) 52.74 കോടിയായി ഉയർന്നു. കഴിഞ്ഞ ഡിസംബറിൽ 50.77 കോടിയായിരുന്നു. 

ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം സുസ്ഥിരമായ വളർച്ചയുടെ പാതയിലാണെന്നും, രാജ്യത്തുടനീളമുള്ള റീട്ടെയിൽ നിക്ഷേപമാണ് ആത്മവിശ്വാസത്തിന് കാരണമെന്നും ആംഫി ചീഫ് എക്സിക്യൂട്ടീവ് വെങ്കട്ട് ചലസാനി പറഞ്ഞു.

English Summary:

SIP is Increasing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com