ADVERTISEMENT

ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്ത ഒരു ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിനിടെ, പിടിയിലായ ആളുടെ ക്രിപ്റ്റോ വോലറ്റിൽ  നിന്നും പൊലീസ് തങ്ങളുടെ വോലറ്റിലേക്ക് ക്രിപ്റ്റോ കറൻസികൾ മാറ്റി. കർണാടക സി ഐ ഡി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഇത് കണ്ടെത്തിയത്. ബെംഗളൂരു ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ഈ കള്ളത്തരം കാണിച്ചതെന്നത് കുറ്റകൃത്യത്തിന്റെ കാഠിന്യം കൂട്ടുന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ തെളിവുകൾ സഹിതം നാല് പൊലീസുകാരെയും, ഒരു സൈബർ സെക്യൂരിറ്റി വിദഗ്ധനെയും പിടികൂടിയത്.

ബെംഗളൂരുവിൽ മാത്രമല്ല ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത പല ക്രിപ്റ്റോ തട്ടിപ്പ് കേസുകളിലും പൊലീസുകാർ കള്ളന്മാരുടെ വോലറ്റിൽ നിന്നും ക്രിപ്റ്റോകൾ മോഷ്ടിക്കുന്നത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യയിലൂടെ ഒരു വോലറ്റിൽ നിന്നും മറ്റൊരു വോലറ്റിലേക്ക് ക്രിപ്റ്റോ കറൻസികൾ മാറ്റുന്നത് കണ്ടുപിടിക്കാം എന്നുള്ളതാണ് കേസുകളിൽ ഉണ്ടാകുന്ന ഏറ്റവും വലിയ തെളിവ്.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

table-crypto12-2-2024

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ഠമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Cryptocurrency news from Bengaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com