ക്രിപ്റ്റോ ഖനനത്തിന് എത്ര വൈദ്യുതി വേണം? എവിടെനിന്ന്?

Mail This Article
കോടി കണക്കിന് രൂപയുടെ വൈദ്യുതിയാണ് ക്രിപ്റ്റോ ഖനനത്തിനായി വ്യക്തികളും, കമ്പനികളും ചെലവിടുന്നത്. കൂടിയ അളവിലെ വൈദ്യുതി ക്രിപ്റ്റോ ഖനനത്തിനായി ഉപയോഗിക്കുന്നത് പരിസ്ഥിതിയെ ഏറ്റവും ദോഷകരമായി ബാധിക്കുന്നുമുണ്ട്. ചൈന പോലുള്ള പല രാജ്യങ്ങളും ഇത് മുൻകൂട്ടി മനസിലാക്കി ക്രിപ്റ്റോ ഖനനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഏറ്റവും പുതിയതായി അമേരിക്കയാണ് ക്രിപ്റ്റോ ഖനനത്തിന് എത്ര വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നും, അത് എവിടെ നിന്നെടുക്കുന്നുവെന്നുമുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചില ക്രിപ്റ്റോ കമ്പനികൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അതിഭീമമാണ് എന്ന കണക്കുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. നോർവേയും മറ്റും മൊത്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ കൂടുതൽ വൈദ്യുതി ചില കമ്പനികൾ ക്രിപ്റ്റോ ഖനനത്തിനായി മാത്രം ഉപയോഗിക്കുന്നുണ്ടെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. ഊർജ പ്രതിസന്ധി കൂടുന്ന ഈ കാലഘട്ടത്തിൽ വൈകിയാണെങ്കിലും രാജ്യങ്ങൾ ക്രിപ്റ്റോ ഖനനം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.