ADVERTISEMENT

ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി  സ്വിഗ്ഗി റജിസ്റ്റർ ചെയ്ത ബണ്ട്ൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് സ്വിഗ്ഗി പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കി മാറ്റുന്നു.

കമ്പനിയുടെ പേരിലെ മാറ്റം കമ്പനിയുടെ പ്രധാന ബ്രാൻഡായ 'സ്വിഗ്ഗി'യുമായി ചേർന്ന് നിൽക്കാനാണ്. സ്വിഗി എന്ന പേര് എല്ലാവര്‍ക്കും പരിചിതമാണ് എന്നത് മുതൽകൂട്ടുമാകുമെന്നും കരുതുന്നു.

റജിസ്ട്രാർ ഓഫ് കമ്പനീസിൻ്റെ (RoC) അംഗീകാരത്തിന് വിധേയമായിരിക്കും പേര് മാറ്റം.

2024 പകുതിയോടെ സ്വിഗി ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.   പബ്ലിക് ഇഷ്യൂ ഏകദേശം 8,300 കോടി രൂപ ആയിരിക്കുമെന്ന് കരുതുന്നു.  

സർക്കാരിൻ്റെ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സും  (ONDC), സൊമാറ്റൊയും ആണ് സ്വിഗിയുടെ  പ്രധാന എതിരാളികൾ. സ്വിഗ്ഗിയുടെ എതിരാളിയായ സൊമാറ്റോ  തുടർച്ചയായി മൂന്ന് ലാഭകരമായ പാദങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഓ എൻ ഡി സി വഴി ഉപഭോക്താക്കൾക്ക്  വിലക്കുറവിൽ ഭക്ഷണം ലഭിച്ചുതുടങ്ങിയത് സ്വിഗിക്കും, സോമറ്റോക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്നുണ്ട്.

English Summary:

Swiggy Changing its Registered Name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com