വരുന്നു ടാറ്റയിൽ നിന്ന് അടുത്ത ഐപിഒ, നിക്ഷേപകർ പ്രതീക്ഷയിൽ

Mail This Article
ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് (TPEML) ടാറ്റ ഗ്രൂപ്പിൻ്റെ ഐ പി ഒയുമായി വരുന്നു. പുനരുപയോഗ-ഊർജ്ജ, വൈദ്യുത-വാഹന മേഖലകളിൽ ഡിമാൻഡും, മല്‍സരവും കടുക്കുന്നതോടെ വിപണിയിൽ നിന്ന് കൂടുതൽ പണം സ്വരൂപിച്ച് ബിസിനസ് വിപുലീകരിക്കാനാണ് ടാറ്റായുടെ പദ്ധതി. ഒരു വർഷത്തിന് ശേഷമേ ഐ പി ഒ ഉണ്ടാകുകയുള്ളൂ എന്നാണ് സൂചന.
വളർന്നുവരുന്ന ഇലക്ട്രിക് വെഹിക്കിൾ (ഇവി) വിപണിയുടെ വലിയൊരു പങ്ക് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ, നിരവധി ഇലക്ട്രിക് ടൂ-വീലർ നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾക്ക് ഈ മാസം ഗണ്യമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത പെട്രോൾ സ്കൂട്ടറുകളുമായുള്ള മല്‍സരം ശക്തമാക്കിയാണ് ഇലക്ട്രിക് വാഹനങ്ങൾ മുന്നേറാൻ ശ്രമിക്കുന്നത്. 15 മുതൽ 17 ശതമാനം വരെ വിലക്കുറവാണ് പല കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റായുടെ ഐ പി ഒകൾ നിക്ഷേപകരെ നിരാശപ്പെടുത്താറില്ല എന്നുള്ളതുകൊണ്ടുതന്നെ പുതിയ ഐ പി ഒ വരുന്ന കാര്യം ഇന്ത്യൻ ഓഹരി വിപണി ആവേശത്തോടെ കാത്തിരിക്കുകയാണ്.