ADVERTISEMENT

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തലപ്പത്തിരുന്ന സമയത്ത് സാമ്പത്തിക തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിന് മുൻ സി ഇ ഓ ചിത്ര രാമകൃഷ്ണൻ 25 ലക്ഷം രൂപ പിഴയൊടുക്കാൻ സുപ്രിം കോടതി നിർദേശിച്ചു. അഞ്ചു കോടി രൂപയായിരുന്നു ഈ കേസിൽ സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ (എസ്എടി) നേരത്തെ ഇവർക്ക് പിഴ വിധിച്ചത്. അതിനെതിരെ കേസിനുപോയി പിഴ തുക സുപ്രീം കോടതി കുറച്ചതാണ്.  കേസ് വീണ്ടും മാർച്ചിലേക്ക് വാദം കേൾക്കാൻ മാറ്റിവച്ചിട്ടുണ്ട്. 

സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ശിക്ഷ ഭാഗികമായി ശരിവച്ച സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ മുൻ നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (എൻഎസ്ഇ) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ചിത്ര രാമകൃഷ്ണ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇന്നലെ നോട്ടീസ് അയച്ചത്.

എസ്എടി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിനായി 25 ലക്ഷം രൂപ പിഴയുടെ പകുതി കെട്ടിവയ്ക്കാൻ കോടതി ചിത്ര രാമകൃഷ്ണയോട് നിർദ്ദേശിച്ചു. കേസ് മാർച്ചിൽ വീണ്ടും പരിഗണിച്ചേക്കും. വിവിധ കേസുകളാണ് ഇവർക്കെതിരെ നിലവിലുള്ളത്. വേഗത്തിലുള്ള കണക്റ്റിവിറ്റി ലഭിക്കാൻ ചില ബ്രോക്കർമാർ എക്സ്ചേഞ്ചിന്റെ ഇന്റർനെറ്റ് കണക്ഷൻ ദുരുപയോഗം ചെയ്‌തെന്ന് ആരോപണം വന്ന 'ഡാർക്ക് ഫൈബർ' കേസിൽ എൻഎസ്ഇ മുൻ ടോപ്പ് എക്‌സിക്യൂട്ടീവുമാരായ ചിത്ര രാമകൃഷ്ണ, ആനന്ദ് സുബ്രഹ്മണ്യൻ എന്നിവർക്കെതിരെ  നിലവിൽ പല അന്വേഷണങ്ങളും നടക്കുന്നുണ്ട്.

English Summary:

Chitra Ramakrishna got Penalty from Supreme ourt Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com