ADVERTISEMENT

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഫെറി ഇന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതോടെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൻ്റെ ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നെങ്കിലും പിന്നീട് വില താഴ്ന്നു നഷ്ടത്തിലവസാനിച്ചു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് വെർച്വൽ ആയിട്ടാണ് മോദി ഉദ്ഘാടനം ചെയ്തത്. 2070-ഓടെ  സീറോ എമിഷൻ എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലെത്താനാണ് പദ്ധതി. എൻഎസ്ഇയിൽ, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി ഇന്ന്  5.78% ഉയർന്ന് 903.45 രൂപയിലെത്തിയെങ്കിലും 853 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. ഓഹരി വിപണിയിൽ മൊത്തത്തിൽ ഇടിവ് സംഭവിച്ചതിന്റെ ഭാഗമായാണ് കൊച്ചിൽ ഷിപ്പ് യാർഡ് ഓഹരികൾക്ക് നഷ്ടം നേരിട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് മാസത്തിൽ 105 ശതമാനവും, ഒരു വർഷത്തിൽ 284 ശതമാനവുമാണ് കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഉയർന്നത്.

English Summary:

CSL Share Price are Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com