ADVERTISEMENT

ഈ ആഴ്ച്ച ഓഹരി വിപണിയില്‍ കാര്യമായ ചാലനങ്ങളുണ്ടാക്കാന്‍ എത്തുന്നത് ശ്രദ്ധേയ കമ്പനികളുടെ ഐപിഒകള്‍. എസ്എംഇകളുടേത് ഉള്‍പ്പടെ ഏഴോളം കമ്പനികളാണ് ഈ ആഴ്ച വിപണിയിലേക്കെത്തുന്നത്. ഇതില്‍ കേരള കമ്പനിയായ പോപ്പുലര്‍ വെഹിക്കിള്‍സുമുണ്ട്. പ്രധാന ഐപിഒകള്‍ ഏതെല്ലാമെന്ന് നോക്കാം.

പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്

മാര്‍ച്ച് 12 ചൊവ്വാഴ്ച്ചയാണ് പോപ്പുലറിന്റെ ഐപിഒ ആരംഭിക്കുന്നത്. 280-295 രൂപ നിരക്കിലാണ് വാഹന ഡിസ്ട്രിബ്യൂട്ടര്‍ രംഗത്ത് സജീവമായ കമ്പനിയുടെ ഓഹരി വില. 602 കോടി രൂപ സമാഹരിക്കാനാണ് മലയാളി കമ്പനിയുടെ നീക്കം. മാര്‍ച്ച് 14ന് ഐപിഒ നടപടികള്‍ അവസാനിക്കും.

ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡ് 

മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഫസിലിറ്റീസ് മാനേജ്‌മെന്റ് സര്‍വീസസ് കമ്പനിയായ ക്രിസ്റ്റല്‍ ഇന്റഗ്രേറ്റഡിന്റെ ഐപിഒ. 175 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ നീക്കം. 

3. പ്രതം ഇപിസി

മാര്‍ച്ച് 11 മുതല്‍ 13 വരെയാണ് പ്രതം ഇപിസി ഐപിഒ. എസ്എംഇ വിപണിയിലാണ് കമ്പനിയുടെ ലിസ്റ്റിങ്. അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രതിഓഹരി വില 71-75 രൂപ റേഞ്ചിലാണ്. 

സിഗ്നോരിയ ക്രിയേഷന്‍സ്

61-65 രൂപ പ്രതി ഓഹരിവിലയില്‍ മാര്‍ച്ച് 12നാണ് സിഗ്നോരിയ ക്രിയേഷന്‍സിന്റെ ഐപിഒ. എസ്എംഇ വിപണിയിലാണ് ഇവരുടെയും ലിസ്റ്റിങ്. ചെറുകിട ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന റോയന്‍സ് സെന്‍സ് ലിമിറ്റഡും മാര്‍ച്ച് 12ന് തന്നെയാണ് ഐപിഒ നടത്തുന്നത്. 

ഇന്‍ഫ്ര കമ്പനിയായ എവി ഇന്‍ഫ്രാകോണ്‍ ലിമിറ്റഡ് മാര്‍ച്ച് 13ന് എസ്എംഇ വിപണിയില്‍ ഐപിഒ നടത്തും. കെപി ഗ്രീന്‍ എന്‍ജിനീയറിങ്ങിന്റെ പ്രഥമ ഓഹരി വില്‍പ്പന മാര്‍ച്ച് 15നാണ്.

English Summary:

Seven IPOs in Market This Week, Including Popular Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com