ADVERTISEMENT

യുഎസ് പ്രോസിക്യൂട്ടർമാർ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം വിപുലീകരിച്ചുവെന്ന് വാർത്തകൾ വന്നതോടെ അദാനി ഓഹരികൾ വീണ്ടും ഇടിയാൻ തുടങ്ങി. ഊർജപദ്ധതിക്ക് മുൻഗണന ലഭിക്കുന്നതിന് അദാനി സ്ഥാപനങ്ങളോ അനുബന്ധ സ്ഥാപനങ്ങളോ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയോ എന്നതാണ് അന്വേഷിക്കുന്നത്.

നിരവധി അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഡോളർ ബോണ്ടുകൾ ആറ് മാസത്തിനിടയിലെ മോശം ഇടിവ് നേരിട്ടു. ഈ വിപണി തകർച്ച അദാനി ഗ്രൂപ്പിന് ഗണ്യമായ നഷ്ടമുണ്ടാക്കി. അവരുടെ വിപണി മൂല്യം തിങ്കളാഴ്ച മാത്രം  48,298 കോടി രൂപ കുറഞ്ഞു. കഴിഞ്ഞ 5 ദിവസത്തിനുള്ളിൽ അദാനി ഓഹരികൾ കുറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്‌:

∙ എസിസി 5  ശതമാനം ഇടിഞ്ഞ് 2,410  രൂപയിലെത്തി

∙ അദാനി എനർജി സൊല്യൂഷൻസ് ഏകദേശം 2 ശതമാനം ഇടിഞ്ഞു 1004 രൂപയായി. 

∙ അദാനി എൻ്റർപ്രൈസസ് .73  ശതമാനം ഇടിഞ്ഞ് 3,055 രൂപയായി

∙ അദാനി ഗ്രീൻ എനർജി 3 ശതമാനം  കുറഞ്ഞ് 1822 രൂപയായി

∙ അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും 2.85  ശതമാനം കുറഞ്ഞ് 1,248 രൂപയായി.

∙ അദാനി പവർ 4 ശതമാനം ഇടിഞ്ഞ് 517  രൂപയിലെത്തി

∙ അദാനി ടോട്ടൽ ഗ്യാസ് 1ശതമാനം ഇടിഞ്ഞ് 939 രൂപയിലെത്തി.

∙അദാനി വിൽമർ 3 ശതമാനം ഇടിഞ്ഞ് 335 രൂപയിലെത്തി, 

യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് പ്രകാരം അദാനി ഗ്രൂപ്പ് സ്ഥാപനമായ അദാനി ഗ്രീൻ എനർജി ലിമിറ്റഡിനെതിരെ യുഎസ് അറ്റോർണിയും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റും അന്വേഷണം നടത്തിയതായി ജെപി മോർഗൻ ഒരു കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ അദാനി ഗ്രൂപ്പിന്റെ ഡോളർ ബോണ്ടുകളുടെ റേറ്റിങുകൾ ജെപി മോർഗൻ നിലനിർത്തി. അദാനി ഗ്രൂപ്പിനെതിരെയുള്ള കൈക്കൂലി അന്വേഷണം കമ്പനിയെ കാര്യമായി ബാധിക്കില്ല എന്നാണ് ജെ പി മോർഗൻ പറയുന്നത്. ചെറുകിട നിക്ഷേപകരെയും, മ്യൂച്ചൽ ഫണ്ടുകളെയും ഇത് കൂടുതൽ തളർത്തുമോ എന്ന് വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം

English Summary:

Adani Group Shares are Going Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com