'ബിറ്റ് കോയിൻ തിമിംഗലങ്ങൾ' ആരാണ്? അവരെങ്ങനെ വിപണിയെ നിയന്ത്രിക്കും?
Mail This Article
കൈയ്യിൽ കാര്യമായി തന്നെ ബിറ്റ് കോയിൻ ശേഖരം ഉള്ളവരെയാണ് 'ബിറ്റ് കോയിൻ തിമിംഗലങ്ങൾ' എന്ന് വിളിക്കുന്നത്. ഇവർ വ്യക്തികളോ സംഘടനകളോ ആകാം. തങ്ങളുടെ വ്യാപാര തന്ത്രങ്ങളിലൂടെ ഇവർക്ക് ബിറ്റ് കോയിൻ വിപണിയെ പോലും നിയന്ത്രിക്കാനുള്ള ശേഷിയുണ്ടാകും. ബിറ്റ് കോയിൻ മൈനിങ്ങിലൂടെയോ, ആദ്യകാലങ്ങളിൽ തന്നെ ബിറ്റ് കോയിനിൽ നിക്ഷേപിച്ചോ, വില കുറഞ്ഞപ്പോൾ വാങ്ങിയോ എല്ലാം ആയിരിക്കാം ഇവർ ബിറ്റ് കോയിൻ ശേഖരം വളർത്തിയത്. 1000 ബിറ്റ് കോയിൻ എങ്കിലും കൈയ്യിലുള്ളവരെയാണ് 'ബിറ്റ് കോയിൻ തിമിംഗലങ്ങൾ എന്ന് വിളിക്കുന്നത്. ഇവർ ബിറ്റ് കോയിൻ വിൽക്കുമ്പോൾ വിപണിയിൽ ബിറ്റ് കോയിനിനു കാര്യമായി തന്നെ ഇടിവ് നേരിടുന്നു. ഇവർ വാങ്ങുമ്പോഴും അതുപോലെ തന്നെ ബിറ്റ് കോയിൻ വില ഉയരും. കൃത്രിമമായി ബിറ്റ് കോയിന്റെ വില ഉയർത്താനും താഴ്ത്താനും കഴിവുള്ള ഇവർക്ക് സോഷ്യൽ മീഡിയയെ പോലും സ്വാധീനിച്ച് ബിറ്റ് കോയിൻ വിലകളെ വിചാരിക്കുന്ന രീതിയിൽ നിലനിർത്താനാകും. പല സമയങ്ങളിലും ഇവരുടെ പ്രവർത്തങ്ങൾ മൂലം ബിറ്റ് കോയിൻ നിക്ഷേപകർക്ക് നഷ്ടം വരാറുണ്ട്. ബിറ്റ് കോയിൻ വാങ്ങുന്നതിലല്ല, പണം രഹസ്യമായി കൈമാറുന്നതിൽ മിടുക്കരാണ് 'തിമിംഗലങ്ങൾ'.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.