ADVERTISEMENT

ഒരു മലയാളി സംരംഭകന്റെ അസാധാരണമായ പതനമാണ് ബൈജു രവീന്ദ്രന്റേത്. ഇനിയൊരു തിരിച്ചുവരവ് സാധ്യമാകുമോയെന്നത് കണ്ടറിയണം. ഒരു വര്‍ഷം മുമ്പ് എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ ആസ്തി17,545 കോടി രൂപയായിരുന്നു. ഇന്നത് പൂജ്യമായി മാറിയിരിക്കുന്നു. 

ഫോബ്‌സ് ഉള്‍പ്പടെ നിരവധി സമ്പന്നപട്ടികകളില്‍ നിറഞ്ഞു നിന്നിരുന്ന ബൈജു രവീന്ദ്രന്‍ ഇന്ന്  പ്രതിസന്ധിച്ചുഴിയിലാണ്. ഏറ്റവും പുതിയ ഫോബ്‌സ് ബില്യണയര്‍ സൂചികയിലാണ് ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. 

ബൈജൂസിന്റെ മൂല്യമാകട്ടെ 22 ബില്യണ്‍ ഡോളറില്‍ നിന്ന് പതിച്ചിരിക്കുന്നത് 1 ബില്യണ്‍ ഡോളറിലേക്കാണ്. 2022ല്‍ 22 ബില്യണ്‍ ഡോളറോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായിരുന്നു  ബൈജൂസ്. 2011ലാണ് കമ്പനി തുടങ്ങിയത്. കമ്പനിയുടെ ഓഹരി ഉടമകള്‍ ബൈജുവിനെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ നേരത്തെ വോട്ട് ചെയ്തിരുന്നു.

English Summary:

Byju Raveendran's Networth falls to zero

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com