ADVERTISEMENT

സുരക്ഷിതവും സുതാര്യവുമായ നിക്ഷേപസേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ICL ഫിൻകോർപ് Acuite BBB-STABLE റേറ്റിങുള്ള സെക്യൂർഡ് റിഡീമബിൾ NCD കൾ പ്രഖ്യാപിച്ചു. ഏപ്രിൽ 5, 2024 മുതൽ സബ്സ്ക്രിപ്ഷനുകൾ ആരംഭിക്കുന്നതാണ്. നിക്ഷേപകർക്ക് ആകർഷകമായ ആദായ നിരക്കും, ഫ്ലെക്സിബിൾ കാലാവധിയും ഉറപ്പാക്കുന്ന സുരക്ഷിതമായ സേവനമാണ് ICL ഫിൻകോർപ് മുന്നോട്ടു വയ്ക്കുന്നത്. 

എല്ലാത്തരം നിക്ഷേപകർക്കും പങ്കെടുക്കാനാവുന്ന രീതിയിലാണ് ഇഷ്യൂ തയാറാക്കിയിരിക്കുന്നത്. ‌1000 രൂപ മുഖവിലയുള്ള ഇഷ്യൂ ഈ മാസം 23 വരെ ലഭ്യമാണ്.നിക്ഷേപിക്കേണ്ട കുറഞ്ഞ തുക 10,000 രൂപയാണ്. 

68 മാസത്തെ കാലാവധിക്ക് 13.73% റിട്ടേണാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകന് തന്റെ തുക ഇരട്ടിയായി ലഭിക്കും. 60 മാസത്തേക്ക് 12.50%, 36 മാസത്തേക്ക് 12.00%, 24 മാസത്തേക്ക് 11.50%, 13 മാസത്തേക്ക് 11.00% എന്നിങ്ങനെയാണ് ഓരോ കാലയളവിലെയും ഉയർന്ന പലിശ നിരക്ക്. 10 ഓപ്ഷനുകളെക്കുറിച്ചും കൂടുതൽ അറിയുവാനും ഇഷ്യൂ ഘടന മനസ്സിലാക്കുന്നതിനും നിക്ഷേപകർക്ക് www,iclfincorp.com ൽ നിന്ന് ഇഷ്യൂ പ്രോസ്പെക്ടസ് ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോമും വെബ്സൈറ്റിൽ ലഭിക്കും. കൂടാതെ നിക്ഷേപകർക്ക് അടുത്തുള്ള ഐസിഎൽ ഫിൻകോർപ് ബ്രാഞ്ച് സന്ദർശിക്കുകയോ 1800 31 333 53, +91 85890 01187, +91 85890 20137, 85890 20186 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം. 

ഇഷ്യൂവിലൂടെ സമാഹരിക്കുന്ന പണം ഗോൾഡ് ലോൺ സേവനം കൂടുതല്‍ ശാക്തീകരിക്കുവാനും ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനും ഉപയോഗിക്കുവാനാണ് ICL  ഫിൻകോർപ് ലക്ഷ്യമിടുന്നതെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അഡ്വ. കെ. ജി. അനിൽകുമാർ അറിയിച്ചു. മൂന്ന് പതിറ്റാണ്ടുകളിലേറെയായി പ്രവർത്തിക്കുന്ന ICL  ഫിൻകോർപിന്, കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ശക്തമായ സാന്നിധ്യമുണ്ട്. കൂടാതെ തമിഴ്നാട്ടിലെ ലിസ്റ്റഡ് NBFC യായ സേലം ഈറോഡ് ഇൻവെസ്റ്റ്മെന്റ്സിനെ ICL ഫിൻകോർപ് ഏറ്റെടുത്തിരുന്നു. 

ഗോൾഡ് ലോൺ, ഹയർ പർച്ചേസ് ലോൺ, ഇൻവെസ്റ്റ്മെന്റ്സ്, ബിസിനസ് ലോൺ തുടങ്ങിയ വിവിധ ധനകാര്യ സേവനങ്ങൾ ICL  ഫിൻകോർപ് ലഭ്യമാക്കുന്നു. കൂടാതെ, ട്രാവൽ & ടൂറിസം, ഫാഷൻ, ഹെൽത്ത്, ഡയഗ്നോസ്റ്റിക്സ്, ചാരിറ്റബിൾ ട്രസ്റ്റുകൾ തുടങ്ങിയ മറ്റ് മേഖലകളിലും ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുണ്ട്. 

English Summary:

ICL Fincorp NCD Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com