ADVERTISEMENT

സ്റ്റോക്കുകൾ, ബോണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയവ ഇലക്ട്രോണിക് രൂപത്തിൽ സൂക്ഷിക്കുന്ന അക്കൗണ്ടാണ് ഡീമാറ്റ് അക്കൗണ്ട്. NSDL അല്ലെങ്കിൽ CDSL പോലെയുള്ള ഡിപ്പോസിറ്ററികളിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ബാങ്ക്, ധനകാര്യ സ്ഥാപനം അല്ലെങ്കിൽ ബ്രോക്കറേജ് സ്ഥാപനം തുടങ്ങിയവ വഴി  ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോം, ഐഡൻ്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ എന്നിവയാണ് ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ. ഒരു ബാങ്ക് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടായി ബന്ധിപ്പിക്കേണ്ടതുണ്ട്.

ഓൺലൈൻ വ്യാപാരം, സെക്യൂരിറ്റികളുടെ സെറ്റിൽമെന്റ്, സുരക്ഷിതമായി കൈവശം വയ്ക്കൽ, ലാഭവിഹിതം, ബോണസ്, തുടങ്ങിയ കാര്യങ്ങളെല്ലാം ഡീമാറ്റ് അക്കൗണ്ടിലൂടെ സുഗമമായി നടത്താം. ഒരു വ്യക്തിയ്ക്ക് സെറോധ, ഗ്രോ തുടങ്ങിയ പല ഡെപ്പോസിറ്റോറി കമ്പനികളുടെ കൂടെയും ഒന്നിലധികം ഡീമാറ്റ് അക്കൗണ്ടുകൾ തുടങ്ങുന്നത് നിയമപരമാണ്. ഡീമാറ്റ് അക്കൗണ്ടിലെ നിക്ഷേപങ്ങളുടെ മൂല്യത്തിന് പരിധിയില്ല. പരമാവധി ഇത്ര രൂപ മാത്രമേ ഡീ മാറ്റ് അക്കൗണ്ടിൽ സൂക്ഷിക്കാവൂ എന്നൊരു നിബന്ധനായില്ല. വരുമാനത്തിന്റെ സ്രോതസ് തെളിയിക്കാനായാൽ എത്ര തുക വേണമെങ്കിലും ഡീമാറ്റ് അക്കൗണ്ടുകളിൽ നിക്ഷേപിച്ച് ഓഹരിയോ, മ്യൂച്ചൽ ഫണ്ടോ അല്ലെങ്കിൽ ബോണ്ടുകളോ വാങ്ങി ദീർഘകാലം സൂക്ഷിക്കുകയും , വ്യാപാരം ചെയ്യുകയും ചെയ്യാം.

English Summary:

What is the maximum amount of rupees that can be deposited in a demat account?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com