കോളജ് വിദ്യാർഥിക്ക് അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകൾ ഏതാണ്?

Mail This Article
ഋഷികേഷ് രാജ്, തിരുവനന്തപുരം ചോദിക്കുന്നു, ഞാൻ ഒരു ബിരുദ വിദ്യാർഥിയാണ്. മ്യൂച്വൽ ഫണ്ടിൽ എസ്ഐപിയായി നിക്ഷേപിക്കാൻ താൽപര്യമുണ്ട്. എനിക്ക് അനുയോജ്യമായ ഒരു മ്യൂച്വൽഫണ്ട് നിർദേശിക്കാമോ? എങ്ങനെയാണ് നിക്ഷേപം തുടങ്ങേണ്ടത്?
വിദ്യാർഥിയായിരിക്കുമ്പോൾതന്നെ നിക്ഷേപം ആരംഭിക്കാനെടുത്ത തീരുമാനം അഭിനന്ദനാർഹമാണ്. മാസംതോറും ചെറിയ തുകവീതം നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ അഥവാ എസ്ഐപി തുടങ്ങുന്നതാണ് പ്രായോഗികം. ഇതിനായി നേരിട്ടോ ഓൺലൈൻവഴിയോ ഡോക്യുമെന്‍റേഷൻ നടത്താം.
മ്യൂച്വൽ ഫണ്ട് & ഇക്വിറ്റി നിക്ഷേപങ്ങൾക്ക് പാൻ-ആധാർ ലിങ്കുചെയ്യലും കെവൈസിയും നിർബന്ധമാണ്. പാൻകാർഡ്, അഡ്രസ് പ്രൂഫ് (ആധാർ), ഫോട്ടോ എന്നിവ ഉപയോഗിച്ച് കെവൈസി ചെയ്യാം. കെവൈസി ഫിസിക്കലായാണ് ചെയ്യുന്നതെങ്കിൽ, ഏതെങ്കിലും മ്യൂച്വൽഫണ്ട് എഎംസി/റജിസ്ട്രാർ അല്ലെങ്കിൽ മ്യൂച്വൽഫണ്ട് വിതരണക്കാർക്ക് കെവൈസി ഫോം അനുബന്ധ രേഖകൾസഹിതം നൽകണം. ഓൺലൈനിലാണ് ചെയ്യുന്നതെങ്കിൽ, മ്യൂച്വൽഫണ്ട് എഎംസി/ റജിസ്ട്രാർ വെബ്സൈറ്റുകൾ വഴിയോ മറ്റു പ്ലാറ്റ്ഫോമുകൾ വഴിയോ ഇ-കെവൈസി ചെയ്യാം.
കെവൈസി പൂർത്തിയാക്കിയശേഷം എസ്ഐപി നിക്ഷേപം ആരംഭിക്കാം. താങ്കളുടെ പ്രായത്തിലുള്ളവർക്ക് നിക്ഷേപത്തിന് അനുയോജ്യമായ മൂന്നു മൾട്ടിക്യാപ് ഫണ്ടുകൾ ചുവടെ ശുപാർശ ചെയ്യുന്നു.
