ADVERTISEMENT

പ്രവാസികള്‍ ഓണ്‍ലൈനായി മ്യൂചൽ ഫണ്ട് വാങ്ങുമ്പോൾ നാട്ടിലെ മൊബൈൽ നമ്പർ ആവശ്യപ്പെടുന്നത് പലപ്പോഴും അവർക്ക് നിക്ഷേപം തുടങ്ങുന്നതിന് തടസമാകാറുണ്ട്.അപേക്ഷ പൂരിപ്പിക്കുമ്പോൾ എല്ലാ വെബ്‌സൈറ്റുകളും നാട്ടിലെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടും. ഇന്ത്യന്‍ മൊബൈല്‍ നമ്പരില്ലാത്ത പ്രവാസികൾക്ക് വിദേശത്തെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച്‌ മ്യൂചല്‍ഫണ്ട്‌ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കുമോ എന്നത് പലപ്പോഴും ഉണ്ടാകുന്ന സംശയമാണ്.

മ്യൂചല്‍ ഫണ്ടില്‍ നിക്ഷേപം തുടങ്ങുന്നതിന്‌ ഇത്തരക്കാർ‍ ആദ്യം ചെയ്യേണ്ടത് കെആര്‍എ-കെവൈസി നിര്‍ണയം നടത്തുകയാണ്. എല്ലാ ഡയറക്‌ട്‌ പ്ലാന്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലും നിങ്ങളുടെ പാന്‍ നമ്പര്‍ നല്‍കുന്നതിനാൽ കെവൈസി വെരിഫിക്കേഷന്‍ പരിശോധന സ്വമേധയാ നടത്തും.

ഇനി പരിശോധന അടിസ്ഥാനമാക്കി നിങ്ങള്‍ കെആര്‍എ-കെവൈസി വെരിഫൈ ചെയ്‌തിട്ടുണ്ടെങ്കില്‍ നിക്ഷേപം തുടങ്ങാം. കെആര്‍എ-കെവൈസി വെരിഫൈ ചെയ്‌തിട്ടില്ലെങ്കില്‍, നിങ്ങള്‍ തിരഞ്ഞെടുത്ത മ്യൂചല്‍ഫണ്ട്‌ കമ്പനിയുടെ പ്രാദേശിക ഓഫീസ്‌ സന്ദര്‍ശിച്ച്‌ കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന്‌ സഹായം തേടാം. 

കെവൈസി ആപ്ലിക്കേഷന്‍ ഫോമില്‍ 10 അക്ക മൊബൈല്‍ നമ്പര്‍ ചോദിക്കുന്നുണ്ട്‌ (രാജ്യത്തിന്റെ കോഡ്‌ ഒഴികെ). പക്ഷെ‍ കെആര്‍എ-കെവൈസി ഈ മൊബൈല്‍ നമ്പറില്‍ എസ്‌എംഎസ്‌ സ്ഥിരീകരണം നടത്തുന്നില്ല.

 വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നത് പ്രധാനമായും രണ്ട് ആവശ്യങ്ങൾക്കു വേണ്ടിയാണ്.

1. മ്യൂച്വല്‍ഫണ്ട്‌ ഇടപാട്‌ സംബന്ധിച്ചുള്ള വിവരങ്ങള്‍ എസ്‌എംഎസ്‌ വഴി വെരിഫൈ ചെയ്‌ത് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക്‌ അയക്കുന്നതിന്‌.

2. പേമെന്റിന്റെ സമയത്ത്‌ ബാങ്കുകള്‍ അയയ്ക്കുന്ന ഏതെങ്കിലും വെരിഫിക്കേഷന്‍ എസ്‌എംഎസിന്‌ വേണ്ടി.

ഭൂരിഭാഗം ഡയറക്‌ട്‌ പ്ലാന്‍ വെബ്‌സൈറ്റുകളും ഇടപാടുകള്‍/നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ നിങ്ങളുടെ റജിസ്റ്റര്‍ചെയ്‌ത ഇമെയിലിലേക്കും അയയ്ക്കാറുണ്ട്‌. ചേരുന്ന വേളയിൽ നൽകുന്ന മൊബൈല്‍ നമ്പര്‍ നിങ്ങള്‍ വാങ്ങിയ ഫോളിയോയില്‍ ഉള്‍പ്പെടുത്തും.

അതേസമയം ഇന്റര്‍നാഷനല്‍ മൊബൈല്‍ നമ്പറുകള്‍ സ്വീകരിക്കുന്ന ചില ഫണ്ട്‌ ഹൗസുകളുമുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com