ADVERTISEMENT

 

 സമഗ്രവും എല്ലാ ബാങ്കിംഗ്, ലൈഫ്‌ സ്‌റ്റൈല്‍ സേവനങ്ങളടങ്ങുന്നതുമായ യോനോ എസ്ബിഐ കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കുന്ന സംവിധാനമായ 'യോനോ ക്യാഷ്' അവതരിപ്പിച്ചു. എസ്ബിഐയുടെ 16,500 ലധികം എടിഎമ്മുകളിലൂടെ ഈ സേവനം ലഭിക്കും. യോനോ ക്യാഷിലൂടെ എസ്ബിഐയാണ് രാജ്യത്ത് ഇത്തരത്തിലുള്ള സേവനം ആദ്യമായി അവതരിപ്പിക്കുന്നത്. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്ന എടിഎമ്മുകൾ യോനോ ക്യാഷ് പോയിന്റുകളാണ്.

യോനോ ആപ്പിലൂടെ പണം പിന്‍വലിക്കുന്നതിനുള്ള നടപടികൾ തുടങ്ങാം. ഇടപാടുകള്‍ക്കായി 6 അക്കങ്ങളുള്ള യോനോ ക്യാഷ് പിന്‍ തയ്യാറാക്കണം. 6 അക്കങ്ങളുള്ള റഫറന്‍സ് നമ്പര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് ആയി ലഭിക്കും.  അടുത്ത അര മണിക്കൂറിനുള്ളില്‍ തൊട്ടടുത്തുളള യോനോ ക്യാഷ് പോയിന്റ് വഴി പിന്‍ നമ്പറും റെഫറന്‍സ് നമ്പറും ഉപയോഗിച്ച് പണം പിന്‍വലിക്കാം.   എടിഎം കാര്‍ഡുകള്‍ എടിഎം മെഷീനുകളില്‍ ഉപയോഗിക്കുമ്പോള്‍ തട്ടിപ്പുകള്‍ക്കിരയാകാനുള്ള സാധ്യത ഇല്ലാതാക്കുക കൂടിയാണ് ഈ സംരംഭം. ഡെബിറ്റ് കാര്‍ഡ് വേണ്ട.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com