ADVERTISEMENT

"ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ പണം എന്റെ കൈയിൽ വെക്കുന്നതിന് ആർക്ക് എന്തു കുഴപ്പം" എന്ന് ചിന്തിക്കാൻ വരട്ടെ. കാരണം സ്വന്തം പണമാണെങ്കിലും മതിയായ രേഖയില്ലാതെ കൈയിൽ വെച്ചാൽ പണികിട്ടും, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് അടുത്തതോടെ 50,000 രൂപയിൽ കൂടുതൽ കൈവശം കണ്ടാൽ പിടിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്ക്വാഡ് രംഗത്തുണ്ട്.

കൂടുതൽ പണം കൈവശം വെക്കുന്നവർ കൃത്യമായ രേഖയും കൈവശം വെച്ചില്ലെങ്കിൽ പിന്നീട് പിടിച്ചെടുത്ത പണം തിരികെ കിട്ടാൻ പാടുപെടേണ്ടി വരും. ഇടപാടുകളുടെ നിയമ സാധുതയും സ്രോതസും തെളിയിക്കുന്ന രേഖകളാകണം സൂക്ഷിക്കേണ്ടത്. തിരഞ്ഞെടുപ്പ് വേളയിലല്ലെങ്കിലും ഒരാൾ കൈയിൽ കരുതേണ്ട പണത്തിന്റെ കാര്യത്തിൽ ചില പരിധികളുണ്ട്.

ഒരു ദിവസം ഒരാളിൽ നിന്ന് രണ്ടു ലക്ഷമോ അതിൽ കൂടുതലോ പണമായി സ്വീകരിക്കരുത്. ഒരു ദിവസം തന്നെ രണ്ടു ലക്ഷം രൂപയുടെ കാശ് കടം വാങ്ങിയതാണെങ്കിൽ പോലും കൈവശം വെച്ചാൽ മതിയായ രേഖ കാണിക്കാനില്ലെങ്കില്‍ നിങ്ങളിൽ നിന്നു പിഴ ഈടാക്കിയേക്കാം.

ഒരു ഇടപാടിന്റെ തുക രണ്ടു ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ പല ദിവസങ്ങളായിട്ടാണെങ്കിലും ആ തുക പണമായി സ്വീകരിക്കരുത്.അതായത് ഒരാൾ തന്റെ പഴയ കാർ മൂന്നു ലക്ഷം രൂപയ്ക്ക് വിറ്റു. അന്നു തന്നെ പണമായി ഒന്നര ലക്ഷം രൂപ കിട്ടി. ബാക്കി ഒന്നര ലക്ഷം രണ്ടു ദിവസം കഴിഞ്ഞ് പണമായി കിട്ടി. ഇത്തരം കാര്യങ്ങളിലൊക്കെ പിഴ ഈടാക്കാം.അതുപോലെ ഒരു സംഭവവുമായി ബന്ധപ്പെട്ട്, ഒരാളിൽ നിന്ന് പല തവണകളായാണെങ്കിലും  രണ്ടു ലക്ഷമോ കൂടുതലോ പണമായി സ്വീകരിക്കരുത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com