ADVERTISEMENT

വേനൽ കാലത്ത് അൽപം തണുക്കാനുള്ള വഴിയാണ്  എല്ലാവരും ആലോചിക്കുന്നത്. ഒപ്പം വൈദ്യുതി ചെലവും കുറഞ്ഞാലോ? എയര്‍ കണ്ടീഷണർ നിർമാതാക്കളായ ബ്ലൂ സ്റ്റാര്‍ അടുത്തിടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 75 പുതിയ എയര്‍കണ്ടീഷണര്‍ മോഡലുകള്‍ വിപണിയില്‍ ഇറക്കി. 

ഇവയില്‍ റേറ്റിങ് പരിധിക്കപ്പുറം 30 ശതമാനം വരെ കൂടുതല്‍ തണുപ്പ് തരുന്നതും  വൈദ്യുതി ലാഭിക്കുന്നതുമായ ഇന്‍വര്‍ട്ടര്‍ ഏസി വരെയുണ്ട്. വേനല്‍ കാലത്തും വലിയ മുറിയെ പോലും ഇത് എളുപ്പത്തില്‍ തണുപ്പിക്കുന്നുവെന്ന് സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് വിഭാഗം പ്രസിഡണ്ട് സി.പി.മുകുന്ദന്‍ മേനോന്‍ പറഞ്ഞു.  വൈദ്യുതി ഉപയോഗം കുറയുന്നതിലൂടെ  വൈദ്യുതി ബില്ലും ലാഭിക്കാന്‍ കഴിയുമെന്ന്് അദ്ദേഹം പറഞ്ഞു  ഈ ഇന്‍വര്‍ട്ടര്‍ ഏസികളുടെ വില 33,790 രൂപ മുതലാണ്.   0% പലിശയില്‍ തവണവ്യവസ്ഥയിലും  വാങ്ങാം. 

 മൊബൈല്‍ ആപ്പ് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വൈഫൈ സാങ്കേതിക വിദ്യയുള്ള ബ്ലൂ സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ഏസി ദൂരെയിരുന്നും നിയന്ത്രിക്കാനാകും. ഹോം ഓട്ടോമേഷനിലൂടെ പ്രവര്‍ത്തന രീതിയും സമയവുമെല്ലാം നേരത്തെ സെറ്റു ചെയ്തു വെക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com