ADVERTISEMENT

കുട്ടികളാണിന്ന് എന്ത് ഉൽപ്പന്നം വാങ്ങുമ്പോഴും തീരുമാനമെടുക്കുന്നവർ. അവർ ടീവിയിലെ പരസ്യം കണ്ട് ഏതു കാര്യത്തിന്റെയും പുതിയ പ്രവണതകളറിയുന്നവരുമാണ്. അതു കൊണ്ട് തന്നെ ഷോപ്പിങിനു പോകുമ്പോൾ അവരെ കൊണ്ട് പോകാതിരിക്കുക. അവരുടെ നിർബന്ധത്തിനു വഴങ്ങി ആവശ്യമില്ലാത്ത പലതും വാങ്ങേണ്ടി വന്നേക്കാം. അവസാനം ബില്ല് കുത്തനെ ഉയരുമ്പോഴെ ഇക്കാര്യം തിരിച്ചറിയുകയുള്ളു

കടയിലെ ജീവനക്കാർ വാങ്ങാൻ നിർബന്ധിക്കുന്ന സാധനങ്ങൾ അവർക്കു കൂടുതൽ ലാഭം കിട്ടുന്നവയായിരിക്കും. ആവശ്യമില്ലാത്തതാണെങ്കിൽ എത്ര വിലക്കുറവുണ്ടെങ്കിലും വേണ്ടെന്നു പറയുക. വിലക്കുറവുള്ളതൊക്കെ നാം വാങ്ങി കൂട്ടേണ്ടതില്ലല്ലോ? കോഴിക്കോടുനിന്നുള്ള മിസ് രിയ ബഷീർ ചോദിക്കുന്നു

ആവശ്യമായ ക്യാരിബാഗുകൾ കൂടെ കരുതിയാൽ അതിനുവേണ്ടി മുടക്കുന്ന പണവും ലാഭിക്കാം, വീട്ടിൽ കൂടുകൾ നിറക്കേണ്ട ആവശ്യവുമില്ല. കുറച്ചു ചില്ലറ കയ്യിൽ കരുതിയാൽ ചില്ലറയില്ലാത്തതിന്റെ പേരിൽ കടക്കാർ തരുന്ന മിഠായിപോലുള്ള അനാവശ്യ സാധനങ്ങൾ സ്വീകരിക്കേണ്ട ഗതികേടും ഒഴിവാക്കാം.

പച്ചരി വാങ്ങി പൊടിച്ച് ഉപയോഗിക്കുക. മാവേലിസ്റ്റോറിൽനിന്ന് അഞ്ചു കിലോ സബ്സിഡിയിൽ കിട്ടും. അതോടൊപ്പം റേഷൻകടയിൽനിന്നുള്ളതും വാങ്ങിയാൽ ഒരു മാസത്തേക്ക് വേറെ അരിപ്പൊടി അന്വേഷിക്കേണ്ട. ഇപ്പോൾ സവോളയും ചുവന്നുള്ളിയും നല്ല വിലക്കുറവി‍ൽ കിട്ടുന്നതിനാൽ വാങ്ങി കാറ്റു കടക്കാവുന്ന വിധത്തിൽ സൂക്ഷിച്ചാൽ അധിക കാലത്തേക്കുപയോഗിക്കാനാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com