sections
MORE

‘‘വില അന്വേഷിച്ചറിയുക, ബില്ലു ചോദിച്ചുവാങ്ങുക’’

gold-2
SHARE

സാധനം വാങ്ങിയാലും ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചാലും ബിൽ പരിശോധിക്കുന്നത് കുറച്ചിലായി കാണേണ്ട. പലപ്പോഴും അവർക്ക് സാധനങ്ങളും എണ്ണമോ വിലയോ തെറ്റിപ്പോകാനിടയുണ്ട്. അത് കണ്ടെത്താൻ കണക്കൊന്നു പരിശോധിക്കുന്നത് നല്ലതാണ് ജോലിക്കു പോകുമ്പോൾ ഉച്ചഭക്ഷണം വീട്ടിൽനിന്നു കൊണ്ടുപോകാൻ ശ്രമിക്കുക. ഇതിലൂടെ 50 രൂപയെങ്കിലും ലാഭിക്കാം. ദീർഘദൂര യാത്രകൾക്കു ബസിനെക്കാൾ ലാഭമാണ് ട്രെയിൻ.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ ഒരുപാടു കൊത്തുപണികൾ ഉള്ളതു വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഇവയ്ക്കു പണിക്കൂലി കൂടുതലാണ്. പിന്നീട് സ്വർണം വിൽക്കേണ്ടി വന്നാൽ നഷ്ടവും ഉണ്ടാകും.

കേടുവന്ന ഗൃഹോപകരണങ്ങൾ കഴിയുന്നതും സർവീസ് ചെയ്ത് പുനരുപയോഗം നടത്തുക. പുതിയ ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഉപയോഗിച്ച ആരോടെങ്കിലും അഭിപ്രായം ചോദിച്ചിട്ടു വാങ്ങുക. ബ്രാൻഡഡ് കമ്പനികളുടെ സെക്കൻഡ്സ് സെയിലുകൾ പ്രയോജനപ്പെടുത്താം. വിലക്കുറവിൽ നല്ല ഉൽപന്നങ്ങൾ കിട്ടാൻ ഇതു സഹായിക്കും. ദൂരസ്ഥലങ്ങളിൽ പഠിക്കുന്ന മക്കളുടെ അക്കൗണ്ടിൽ ആവശ്യത്തിനു മാത്രം പണം നിക്ഷേപിക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA