ADVERTISEMENT

പരസ്യങ്ങൾ കണ്ടോ, ബ്രോക്കർമാരുടെ ഏജന്റുകൾ പറയുന്നതു കേട്ടോ ബ്രോക്കർമാരെ തിരഞ്ഞെടുക്കരുത്. ഓരോ ബ്രോക്കറും നൽകുന്ന സേവനങ്ങളെക്കുറിച്ചും മനസ്സിലാക്കുക. ഈടാക്കുന്ന ഫീസുകൾ താരതമ്യം ചെയ്യണം. അക്കൗണ്ട് തുറക്കാനുള്ള നിരക്ക്, ബ്രോക്കറേജ്, വാർഷിക ചാർജ്, മറ്റു സേവനനിരക്കുകൾ എന്നിവ വെബ്സൈറ്റുകളിൽ നോക്കി താരതമ്യം ചെയ്യുക.

ബ്രോക്കറേജും സേവനനിരക്കും മാത്രം നോക്കി ബ്രോക്കറെ തിരഞ്ഞെടുക്കരുത്. അവരുടെ ഇമേജ്, നൽകുന്ന സേവനങ്ങളുടെ കാര്യക്ഷമത, ട്രേഡിങ് പ്ലാറ്റ്ഫോം, മൊബൈൽ ആപ്പുകൾ, ലഭ്യമായ മാർജിൻ മുതലായവയും പരിഗണിക്കണം.

വിപണിയെക്കുറിച്ച് അറിവില്ലാത്തവർക്കും ദീർഘകാല നിക്ഷേപകർക്കും ഫുൾ സർവീസ് ബ്രോക്കർമാരാകും നന്ന്. പരിജ്ഞാനം ഉള്ളവരും ട്രേഡിങ് നടത്തി പണമുണ്ടാക്കാൻ ലക്ഷ്യമിടുന്നവരും ഡിസ്‌കൗണ്ട് ബ്രോക്കറെ തിരഞ്ഞെടുക്കുക. എന്തായാലും ബ്രോക്കർമാർ പറയുന്നതെല്ലാം പൂർണമായി വിശ്വസിക്കരുത്. സ്വയം വിശകലനം നടത്തി വേണം തീരുമാനം എടുക്കാൻ. തിരഞ്ഞെടുത്ത ഒരു ബ്രോക്കർ വഴിയേ പിന്നെ ഇടപാടു നടത്താവൂ എന്നില്ല. സേവനത്തിൽ തൃപ്തിയില്ലെങ്കിൽ നിങ്ങൾക്കു ബ്രോക്കറെ മാറ്റാം.വ്യത്യസ്തമായ സേവനങ്ങൾ ആവശ്യമുള്ളവർക്ക് അതതു മേഖലകളിൽ മികവു പുലർത്തുന്ന ഒന്നിലധികം ബ്രോക്കർമാരെ ആശ്രയിക്കാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com