ADVERTISEMENT

റിസർവ് ബാങ്കിൽ റജിസ്റ്റർ ചെയ്യാത്തതും ബാങ്കിതര ധനകാര്യ സ്ഥാപനമെന്ന അംഗീകാരമില്ലാത്തതുമായ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽനിന്നു നിക്ഷേപം സ്വീകരിക്കുന്നുണ്ട്. വ്യക്തികൾ, സംഘങ്ങൾ, പാർട്‌ണർഷിപ് സ്ഥാപനങ്ങൾ എന്നിങ്ങനെ വിവിധരീതിയിലുള്ള ഇവ പ്രൈവറ്റ് അൺ ഇൻകോർപറേറ്റഡ് ബോഡീസ് എന്നറിയപ്പെടുന്നു. എത്ര തവണ പറ്റിക്കപ്പെട്ടാലും അൽപം പണം കൂടുതല്‍ കിട്ടുമെന്ന് ആരെങ്കിലും പറഞ്ഞാൽ ഇത്തരം 'ആട് ,തേക്ക്,മാഞ്ചിയം കമ്പനി'കളിൽ കൊണ്ടു പോയി നിക്ഷേപിക്കാൻ മിക്കവർക്കും മടിയുമില്ല. ബ്ലയിഡ് കമ്പനികൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇവിടങ്ങളിലെ നിക്ഷേപങ്ങൾക്ക് നഷ്‌ടസാധ്യത കൂടുതലാണ്. നഷ്ടം വന്നാൽ 2012 ൽകേരള സർക്കാർ പാസാക്കിയ കേരള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ താൽപര്യ സംരക്ഷണ ബില്ലിന്റെ പരിരക്ഷ തേടേണ്ടി വരും. ഇത്തരം പദ്ധതികളിൽ നിക്ഷേപിക്കും മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

∙ റിസർവ് ബാങ്ക് റജിസ്‌ട്രേഷൻ ഉറപ്പാക്കാൻ റിസർവ് ബാങ്ക് നൽകിയിട്ടുള്ള റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും റിസർവ് ബാങ്കിന്റെ വെബ്‌സൈറ്റും പരിശോധിക്കാം.

∙ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ടായിരിക്കണം.

∙ 12.5 ശതമാനത്തിലധികം വാർഷിക പലിശ വാഗ്‌ദാനം ചെയ്യുന്നത് നിയമവിരുദ്ധമാണ്.

∙ നിക്ഷേപം നടത്തിയതിന്റെ രേഖയായി രസീത് വാങ്ങി സൂക്ഷിക്കേണ്ടതാണ്.

∙ രസീതിൽ നിക്ഷേപകന്റെ പേര്, നിക്ഷേപ തീയതി, നിക്ഷേപത്തുക, കാലാവധിയിൽ തിരികെ ലഭിക്കുന്ന തുക തുടങ്ങിയവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

∙ നിക്ഷേപവും പലിശയും തിരികെ ലഭിക്കുന്നതിൽ വരാവുന്ന നഷ്‌ട സാധ്യതകളിൽനിന്നു റിസർവ് ബാങ്കോ സർക്കാരോ പരിരക്ഷ നൽകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com