ADVERTISEMENT
കേരളത്തിൽ ആമസോണ്‍ പ്രൈം വരിക്കാരുടെ എണ്ണം ഉയരുന്നു. കൊച്ചിക്കു പുറമേ ചെറിയ പട്ടണങ്ങളായ ഇടുക്കി, മലപ്പുറം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിലും ഈ പ്രൈം വരിക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന് ആമസോണ്‍ ഇന്ത്യ പ്രൈം മെമ്പര്‍ ഗ്രോത്ത് ആന്‍ഡ് എന്‍ഗേജ്‌മെന്റ് മേധാവി സുബ്ബു പളനിയപ്പന്‍ പറഞ്ഞു.. വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക ഉത്പന്നങ്ങള്‍, ആരോഗ്യ-പേഴ്‌സണല്‍ കെയര്‍ ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയാണ് ഇവര്‍ കൂടുതലായി വാങ്ങുന്നത്.ഈ അംഗങ്ങൾക്ക് ആമസോണില്‍ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിനോദങ്ങൾ ആസ്വദിക്കുന്നതിനും മുൻഗണനയുണ്ട്. വാര്‍ഷിക അംഗത്വ ഫീയായ 999 രൂപയ്ക്ക് പരിധിയില്ലാത്ത അതിവേഗ ഡെലിവറി, പുതിയ ഉത്പന്നങ്ങളുടെ നിര, വിപുലമായ ഡിസ്‌കൗണ്ട്, ആമസോണ്‍ പ്രൈം മ്യൂസിക്കില്‍ പരിധിയില്ലാത്ത പരസ്യരഹിത സൗജന്യ സംഗീതം, പരസ്യരഹിത ആമസോണ്‍ പ്രൈം വീഡിയോ, ഇ-ബുക്ക്  എന്നിവ  കമ്പനി  ലഭ്യമാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com