ADVERTISEMENT

സ്വന്തം കുട്ടിയുടെ ഭാവിക്കായി ഏതു തരം നിക്ഷേപവും തുടങ്ങും മുൻപ്‌ ഓരോ മാതാപിതാക്കളും ചെയ്യേണ്ട ചില കാര്യങ്ങൾ

1. ലക്ഷ്യമിടുന്ന കാലത്തെ മൊത്തം വിദ്യാഭ്യാസ ചെലവ്‌ എത്രയായിരിക്കും എന്ന്‌ മുന്‍കൂട്ടി കണക്കാക്കുക.

2. നിങ്ങൾക്കു നീക്കിവയ്ക്കാവുന്ന മാസസമ്പാദ്യവും നിക്ഷേപ‌കാലയളവും നിശ്ചയിക്കുക.

3. റിസ്‌ക് എടുക്കാനുള്ള നിങ്ങളുടെ ശേഷി പരിശോധിച്ചറിയുക.

4. റിസ്‌ക്‌ എടുക്കാനുള്ള ശേഷിയും കാലയളവും അനുസരിച്ച്‌ വിവിധ ആസ്‌തി വിഭാഗങ്ങളിലായി നിക്ഷേപം വൈവിധ്യവത്‌കരിക്കുക.

5. ഓരോ നിക്ഷേപത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അതു മനസ്സിലാക്കി അനുയോജ്യമായതു തിരഞ്ഞെടുക്കണം.

ഇതിനിടയിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മക്കൾക്ക്  ഭൗതിക സൗകര്യങ്ങളും ഉയർന്ന വിദ്യാഭ്യാസവും നൽകാൻ നെട്ടോട്ടം ഓടുന്ന അച്‌ഛനമ്മമാർ അവരിൽ സാമ്പത്തിക സ്വാശ്രയത്വം വളർത്താൻ ശ്രദ്ധിക്കാറില്ല. അതില്ലെങ്കിൽ നിങ്ങൾ എത്ര സമ്പത്ത് നൽകിയാലും പിന്നീട് അവർ ബുദ്ധിമുട്ടും.

മാതാപിതാക്കൾ ചെയ്യേണ്ട രണ്ടു കാര്യങ്ങൾ

1 വരുമാനത്തിൽ നിന്നു മിച്ചം പിടിച്ച് അത് കുട്ടിയുടെ ഭാവിക്കായി മികച്ച പദ്ധതികളിൽ നിക്ഷേപിക്കുക.

2 കുട്ടികളെ സാമ്പത്തിക അച്ചടക്കം പരിശീലിപ്പിക്കുക.

'മക്കളെ മടിയൻമാരാക്കുന്നത്ര തുക അവർക്കായി ഒരിക്കലും നിങ്ങൾ സമ്പാദിച്ചു നൽകരുത്. പകരം സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധം വേണം അവർക്കായി സമ്പാദ്യം സ്വരൂപിക്കാൻ' എന്ന് നിക്ഷേപ ഗുരു വാറൻ ബഫറ്റിന്റെ വാക്കുകൾ ഓർക്കുക.

ലേഖകൻ ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com