sections
MORE

ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് എന്തിന്?

HIGHLIGHTS
  • വിഭജിച്ചു നിക്ഷേപിക്കുന്ന മികച്ച പോർട്ട്ഫോളിയോ ന്യായമായ ആദായം തരും.
money or loan
SHARE

ഓരോ നിക്ഷേപ പദ്ധതികളും എന്തു നേട്ടം നൽകിയെന്ന് മുൻകാല പ്രകടനം നോക്കി മനസ്സിലാക്കാം. എന്നാൽ ഭാവിയിൽ എന്തു നേട്ടം കിട്ടുമെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഈ പ്രശ്നം മറികടക്കാനുള്ള മാർഗമാണ് ദീർഘകാല നിക്ഷേപം. മൊത്തം നിക്ഷേപത്തുക ശരിയായ ആസ്തികളിൽ ശരിയായ രീതിയിൽ വിഭജിച്ചു നിക്ഷേപിക്കുക എന്നതും പ്രധാനമാണ്.

ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം നിർണയിക്കുന്നത് ഏതെല്ലാം പദ്ധതികളിൽ എത്ര വീതം നിക്ഷേപിച്ചിട്ടുണ്ട് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് അസറ്റ് അലോക്കേഷൻ. അതിനു ലളിതമായ ചില തത്വങ്ങൾ ഉണ്ട്. ഇവ ശരിയായി പിൻതുടർന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച പോർട്ട്ഫോളിയോ തയാറാക്കാനും നല്ല സമ്പത്ത് സൃഷ്ടിക്കാനും എല്ലാവർക്കും കഴിയും.

അസെറ്റ് അലോക്കേഷൻ

ഓഹരി, കടപ്പത്രങ്ങൾ, സ്വർണം എന്നിങ്ങനെ ഒട്ടേറെ നിക്ഷേപ പദ്ധതികൾ മുന്നിലുണ്ട്. അവയിൽ ഏതിലെല്ലാം, എങ്ങനെയെല്ലാം നിങ്ങളുടെ നിക്ഷേപം വിഭജിച്ചിടുന്നുവെന്നതാണ് അസെറ്റ് അലോക്കേഷൻ. ഒരാൾ സ്വന്തം നിക്ഷേപത്തിൽ നിന്നും പരമാവധി ആദായം നേടാൻ ശ്രമിക്കുമ്പോൾ നഷ്ടസാധ്യത പരമാവധി കുറയ്ക്കുകയാണ് അസെറ്റ് അലോക്കേഷന്റെ ലക്ഷ്യം. ഒരേ സമയത്ത്, ഒരേ രീതിയിൽ, ഒരേ വിപണി സാഹചര്യത്തോട്, ഒരേ രീതിയിൽ പ്രതികരിക്കാത്ത പദ്ധതികളിൽ ആണ് നിക്ഷേപം വിഭജിക്കേണ്ടത്.

എന്തിനു പല പദ്ധതികൾ?

നിക്ഷേപലോകം നമ്മുടെ ജീവിതം പോലെയാണ്.രണ്ടും പ്രവചനാതീതം. നിക്ഷേപരംഗത്ത് വിജയികൾ മാറിമാറി വരും. ഇന്ന് ഏറ്റവും നല്ല നേട്ടം നൽകിയ പദ്ധതി ആവില്ല നാളത്തെ മികച്ച പദ്ധതി. സമ്പദ് വ്യവസ്ഥ വളരുകയും തളരുകയും ചെയ്യും. വികസിക്കുന്ന സമ്പദ് വ്യവസ്ഥയിൽ പലിശ കുറയും, പണലഭ്യത വർധിക്കും, ഡിമാൻഡ് ഉയരും. ഈ സമയത്ത് ഓഹരിവിപണി നല്ല മുന്നേറ്റത്തിലാകും.

സമ്പദ് വ്യവസ്ഥ ചുരുങ്ങുമ്പോൾ പലിശ കൂടുകയും പണ ദൗർലഭ്യമുണ്ടാകുകയും ഡിമാൻഡ് കുറയു
കയും ചെയ്യും. അപ്പോൾ കടപ്പത്രങ്ങളാകും ഉയർന്ന നേട്ടം നൽകുക. എന്നാൽ ഈ സാഹചര്യങ്ങൾ സ്ഥിരമല്ല. മാറിക്കൊണ്ടിരിക്കും. അതനുസരിച്ച് പദ്ധതിയുടെ നേട്ടം കൂടും. എന്നാൽ മറ്റൊരു സാഹചര്യത്തിൽ നേട്ടം കുറയുകയും ചെയ്യും.

നിക്ഷേപം മുഴുവൻ ഒരു ആസ്തിയിൽ ആണെങ്കിൽ ആ ആസ്തിയുടെ നേട്ടം മോശമായാൽ നിങ്ങളുടെ മൊത്തം നേട്ടം കുറയും. എന്നാൽ പല പദ്ധതികളിൽ വിഭജിച്ചിട്ടുള്ള പോർട്ട്ഫോളിയോയാണെങ്കിൽ ഏതു സാഹചര്യത്തിലും ന്യായമായ നേട്ടം പ്രതീക്ഷിക്കാം. ചിലതിലെ ആദായം കുറഞ്ഞാലും മറ്റുള്ളവനല്ല നേട്ടം തരും.

സ്ഥിരനിക്ഷേപ പദ്ധതികൾ, കടപ്പത്രങ്ങൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്ത സാഹചര്യങ്ങളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കുന്നത് ഓഹരിയാണെന്നു കാണാം. പ്രത്യേകിച്ച് ദീർഘകാലത്തിൽ.

ഫിനാൻഷ്യൽ പ്ലാനർ

ശരിയായ അസെറ്റ് അലോക്കേഷൻ തീരുമാനിക്കുന്നതിനു നല്ലൊരു ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടാം. നിങ്ങളുടെ ലക്ഷ്യങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കി മികച്ച അസെറ്റ് അലോക്കേഷൻ നേടിത്തരാൻ അവർക്കു കഴിയും. ഫിനാൻഷ്യൽ പ്ലാനറുമായി ചേർന്ന് പോർട്ട്ഫോളിയോ നിശ്ചിത ഇടവേളകളിൽ വിലയിരുത്തണം. തിരഞ്ഞെടുത്ത പദ്ധതി കാലം മാറുന്നതനുസരിച്ചും നേട്ടം നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം

റിസ്കും റിട്ടേണും ബാലൻസ് ചെയ്യാം

ഐസിഐസിഐ പ്രു അസെറ്റ് അലോക്കേറ്റർ ഫണ്ട് പോലെ ഊർജസ്വലമായ അസെറ്റ് അലോക്കേഷൻ ഫണ്ടുകൾ ഉണ്ട്. ഇവ റിസ്കും റിട്ടേണും തമ്മിൽ ശരിയായി ബാലൻസ് ചെയ്ത് നിങ്ങൾക്ക് മികച്ച നേട്ടം ഉണ്ടാക്കാൻ സഹായിക്കും. ഫണ്ട്സ് ഓഫ് ഫണ്ട് വിഭാഗത്തിൽ പെട്ട പദ്ധതിയാണ് ഐസിഐസിഐ അസെറ്റ് അലോക്കേറ്റർ ഫണ്ട്. ഇക്വിറ്റി വിഭാഗത്തിലെ ലാർജ്ക്യാപ്, മിഡ്ക്യാപ് ഓഹരികളിലും ഡെറ്റ് പദ്ധതികളായ ഡൈനാമിക് ഡ്യൂറേഷൻ ബോണ്ട് ഫണ്ടിലും ആസ്തികൾ വിഭജിച്ച് നിക്ഷേപിക്കുന്ന പദ്ധതി. 

ഫിനാൻഷ്യൽ അഡ്വൈസർ ആണ് ലേഖിക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA