ADVERTISEMENT

ചെലവ് കുറഞ്ഞ യാത്രകളാണിപ്പോൾ പ്രിയം. കൈയിലുള്ള കാശ് കാര്യക്ഷമമായി ഉപയോഗിച്ച് പരമാവധി നാടു കാണുകയാണ് പലരുടെയും ലക്ഷ്യം. അതിന് കൃത്യമായി ആസൂത്രണം ചെയ്ത് മികച്ച യാത്രാ പാക്കേജുകള്‍ കണ്ടെത്തണം. എല്ലാവരും പോകുന്ന സ്ഥലങ്ങളിലേക്ക് പോകാന്‍ പലപ്പോഴും കുറച്ചു പണം മതിയാകും. എന്നാല്‍ അധികമാളുകള്‍ എത്തിപ്പെടാത്ത സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ചെലവേറിയതായിരിക്കും.  

ചില സൂത്രപ്പണികള്‍ അറിഞ്ഞിരുന്നാൽ യാത്ര ഇനിയും ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാക്കി മാറ്റാന്‍ കഴിയും.  

ഉദാഹരണത്തിന്, ബുധനാഴ്ചകളിലെ വിമാനയാത്ര തെരഞ്ഞെടുക്കുന്നതാണ് കുറഞ്ഞ നിരക്ക് ലഭിക്കാന്‍ നല്ലത് എന്ന് എത്ര പേർക്കറിയാം? പലപ്പോഴും മധ്യവാര വിമാന സർവീസുകളിലെ നിരക്ക് വാരാന്ത്യത്തിലെ യാത്രാനിരക്കുകളേക്കാള്‍ കുറവായിരിക്കും. പൊതു അവധി ദിവസങ്ങളിൽ വൈകുന്നേരങ്ങളിലെ നിരക്കുകൾ വളരെ കൂടുതലായിരിക്കും. വിമാനനിരക്കുകള്‍ ആവശ്യമേറുന്നതനുസരിച്ച് കൂടുമെന്നതിനാൽ എയര്‍ലൈനുകളുടെ പ്രൈസ് അലെര്‍ട്ട് വരിക്കാരാവുന്നത് നല്ലതാണ്. അങ്ങനെയെങ്കിൽ മികച്ച ഡീലുകളും ഓഫറുകളും ലഭ്യമാകുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പുകൾ വരും. അനുയോജ്യമായ നിരക്കുകള്‍ മാത്രം നോക്കി  ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനിത് സഹായിക്കും. 

എത്ര നേരത്തേ ബുക്ക് ചെയ്യുന്നുവോ അത്രയും നിരക്കുവ്യത്യാസം ലഭിക്കുന്നുവെന്നതാണ് ഫ്‌ളൈറ്റ് യാത്രകളുടെ പ്രത്യേകത. ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ 12 മാസം മുമ്പേ ബുക്ക് ചെയ്യാം. നേരത്തേ ബുക്ക് ചെയ്യുന്നത് പരമാവധി കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്നതിന് സഹായിക്കും. സ്ഥലങ്ങള്‍ തെരഞ്ഞെടുക്കുന്നതോടൊപ്പം ഇത്തരത്തില്‍ ചില പൊടിക്കൈകള്‍ കൂടി പരീക്ഷിച്ചാല്‍ യാത്ര ചെലവുകുറഞ്ഞതും കൂടുതല്‍ ആസ്വാദ്യകരവുമാക്കാം

വിദേശയാത്ര പോകാൻ കൂടുതൽ അവസരമൊരുക്കി സ്‌കൂട്ട് എയര്‍ലൈന്‍സ് തെക്കു കിഴക്കന്‍ ഏഷ്യയിലെ അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് ചെലവ് കുറഞ്ഞ യാത്രയൊരുക്കുന്നു സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബഡ്ജറ്റ് വിഭാഗമാണ് സ്‌കൂട്ട് എയര്‍ലൈന്‍സ്. വിയറ്റ്‌നാമിലെ ഹോ ചി മിന്‍, ഹനോയ്, തായ്‌ലന്‍ഡിലെ ക്രാബി, ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്ത, മലേഷ്യയിലെ ലങ്കാവി എന്നീ ഓഫ് ബീറ്റ് സ്ഥലങ്ങളിലേക്കാണിവർ സര്‍വീസുകള്‍ നല്‍കുന്നത്.

ലങ്കാവിയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ നാലു ദിവസവും ജക്കാര്‍ത്തയിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ മൂന്നു ദിവസവും മറ്റു സര്‍വീസുകള്‍ ആഴ്ചയിലെ എല്ലാ ദിവസവും ലഭ്യമാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരം, കൊച്ചി, അമ്യത്‌സര്‍, ചെന്നൈ, ഹൈദരാബാദ്, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂട്ടിന്റെ സര്‍വീസുകള്‍ ലഭ്യമാണ്. കോയമ്പത്തൂര്‍, വിശാഖപട്ടണം വിമാനത്താവളങ്ങളും വൈകാതെ ഈ ശ്യംഖലയിലേക്ക് ചേര്‍ക്കപ്പെടും. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com