ADVERTISEMENT

വീടിന്റെ ഫ്ളോർ പ്ലാൻ തയാറായി കഴിഞ്ഞാൽ പിന്നെയുള്ളത് എലിവേഷനാണ്(വീടിന്റെ പുറംഭംഗി) ഇതിനു അകത്തളത്തെക്കാളും പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. വീടിനെ ഒരു പ്രദർശനവസ്തുവാക്കി മാറ്റണമെങ്കിൽ ധാരാളം പണച്ചെലവുണ്ടെന്നോർക്കുക. കൂടാതെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഉയർന്ന പരിപാലനചെലവും കണക്കിലെടുക്കണം. ഇങ്ങനെ മറ്റുള്ളവരോട് മത്സരിക്കുമ്പോൾ കാലിയാകുന്നത് സ്വന്തം കീശയാണെന്നുകൂടി ചിന്തിക്കുക.  

ഒരു വ്യക്തിയുടെ ബാഹ്യസൗന്ദര്യത്തേക്കാൾ ആന്തരിക സൗന്ദര്യത്തിനാണ് പ്രാധാന്യം എന്നല്ലേ.  വീടിന്റെ കാര്യത്തിലും അതു ശരിയാണ്. പുറംമോടിയിലും പ്രാധാന്യം വീടിനകത്തെ സൗകര്യങ്ങൾക്ക് തന്നെ. ഇതെല്ലാം മനസ്സിൽ വച്ചുകൊണ്ട് വേണം എലിവേഷന് രൂപം നൽകാൻ. ഈ ഘട്ടത്തിൽ തന്നെ വീടിന്റെ ഇന്റീരിയർ ജോലികളെക്കുറിച്ച്, അതിനുള്ള ബജറ്റനുസരിച്ച്, ആ രംഗത്തു പ്രവർത്തിക്കുന്ന ഒരു വിദഗ്ധന്റെ സേവനം തേടണം. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഇലക്ട്രിക്, പ്ലംബിങ്, ഫർണീച്ചർ ലേ ഔട്ടുകൾ കൂടി തയാറാക്കിയാൽ നിർമാണത്തിനിടയിലെ കാലതാമസവും പണനഷ്ടവും ഒഴിവാക്കാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com