ADVERTISEMENT

ഭവന വായ്പ എടുക്കുമ്പോള്‍ പലിശ നിരക്കിന് മാത്രം മുന്തിയ പരിഗണന നല്‍കിയാല്‍ പോര. മറ്റ് പല കാര്യങ്ങള്‍ക്കും ശ്രദ്ധ നല്‍കുന്ന കൂട്ടത്തില്‍ റീസെറ്റ് ക്ലോസിന്റെ കാര്യം മറന്നുപോകരുത്. പ്രത്യേകിച്ചും പലിശ നിരക്ക് ചാഞ്ചാടിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത്. പലിശ
നിരക്കിലെ ഏറ്റക്കുറച്ചിലിന്റെ പ്രയോജനം നിങ്ങള്‍ക്ക് നല്‍കുന്നതും നിഷേധിക്കുന്നതും ഈ ക്ലോസാണ്. വായ്പയുടെ കാലാവധിക്കുള്ളില്‍ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനെയാണ് റീസെറ്റ് എന്നുപറയുന്നത്. വായ്പയുടെ നിബന്ധനകളില്‍ ഇത്തരത്തിലൊരു ക്ലോസിനെക്കെുറിച്ച് പറയുന്നത് ശ്രദ്ധിച്ച് മനസിലാക്കണം. ഈ ക്ലോസ് നിബന്ധനയില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ വായ്പ എടുത്തപ്പോള്‍ പറഞ്ഞ പലിശ നിരക്ക് പിന്നീട് വ്യത്യാസപ്പെടുത്താന്‍ ബാങ്കിന് അധികാരം ഉണ്ടായിരിക്കും.

ചില ബാങ്കുകള്‍ എല്ലാ വര്‍ഷവും റീസെറ്റ് ചെയ്യും എന്ന് പറഞ്ഞിട്ടുണ്ടാകും. മറ്റുചില ബാങ്കുകള്‍ക്ക് ഇത് 2,3, 5 വര്‍ഷങ്ങളായിരിക്കും. എല്ലാവര്‍ഷവും റീസെറ്റ് ചെയ്യുമെന്ന് പറഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ പലിശ നിരക്ക് പരിശോധിച്ച് ബാങ്കിന് യുക്തമെന്ന് തോന്നുന്ന രീതിയില്‍ പലിശ നിരക്കില്‍ വ്യത്യാസം വരുത്തും. വര്‍ഷാവര്‍ഷം റീസെറ്റ് ചെയ്യുന്ന വായ്പയില്‍ ഫിക്‌സഡ് നിരക്കിനേക്കാള്‍ ഫ്‌ളോട്ടിങ് നിരക്ക് സ്വീകരിക്കുന്നതാണ് അഭികാമ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com