ADVERTISEMENT

ഉല്‍സവകാലമെന്നത് ആഹ്ലാദത്തിന്റേയും ആഘോഷത്തിന്റേയും കാലമെന്നതു പോലെ അധിക ചെലവിന്റെ കൂടി കാലമാണല്ലോ. ഉല്‍സവത്തിന്റെ ഭാഗമായുള്ള നിരവധി വാങ്ങലുകളും ദുരെ നിന്നെത്തുന്ന അതിഥികളെ സല്‍ക്കരിക്കലും തുടങ്ങി ചെലവു വര്‍ധിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. ഇതിനെല്ലാം പുറമെ മറ്റു സമയത്ത് വാങ്ങാനുദ്ദേശിച്ച സാധനങ്ങള്‍ ഉല്‍സവ കാലത്തു ലഭിക്കുന്ന ഇളവുകളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തി വാങ്ങാമെന്നു തീരുമാനിക്കുന്നവരും നിരവധിയുണ്ടാകും. 

ഈ ചെലവുകളെല്ലാം ദിവസങ്ങള്‍ നീണ്ടു നില്‍ക്കുമ്പോള്‍ അതിനുള്ള പണം എവിടെ നിന്നു കണ്ടെത്തും?  നിങ്ങളുടെ സമ്പാദ്യത്തില്‍ നിന്നെടുത്ത് അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ വരുത്തി വെക്കുന്നതിനേക്കാള്‍ പലപ്പോഴും നല്ലത് ഒരു പേഴ്‌സണല്‍ വായ്പ എടുക്കുന്നതായിരിക്കും ഉല്‍സവ കാലത്ത് ഇങ്ങനെ പേഴ്‌സണല്‍ വായ്പകള്‍ എടുക്കുന്നതിനെ കൂടുതല്‍ മികച്ചതാക്കുന്ന നാലു കാരണങ്ങള്‍ നോക്കാം. 

എളുപ്പത്തില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം

വര്‍ഷത്തിലെ ഏറ്റവും തിരക്കു പിടിച്ച വേളയാണ് ഉല്‍സവകാലം. അതിനിടെ വായ്പാ അപേക്ഷകളും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പൂര്‍ത്തീകരിക്കുവാന്‍ ആര്‍ക്കാണു സമയം കിട്ടുക? എന്നാല്‍ മുന്‍നിര പേഴ്‌സണല്‍ വായ്പാ ദാതാവ് നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ ലളിതമായി അപേക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ഞൊടിയിടയില്‍ നിങ്ങള്‍ക്കു ധനസഹായം നല്‍കുന്ന സേവനദാതാവിനെ കണ്ടെത്തിയാല്‍ ഈ സൗകര്യങ്ങളെല്ലാം പ്രയോജനപ്പെടുത്താം. 

ഉല്‍സവകാല ചെലവുകള്‍ക്കായി ഈടു നല്‍കാതെ വായ്പ നേടാം

വസ്തു ഈടു പോലുള്ള ജാമ്യം ആവശ്യമില്ലെന്നതാണ് പേഴ്‌സണല്‍ വായ്പ വഴിയുള്ള പണം തേടലിന്റെ ഏറ്റവും വലിയ ഗുണം. അതായത് സ്ഥലമൊന്നും പണയമായി നല്‍കാതെ തന്നെ വായ്പ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും സ്ഥാപനത്തിന്റെ പരിധിയും അനുസരിച്ചാവും എത്ര തുക നല്‍കാനാവും എന്നു കണക്കാക്കുക. 

ഇനി ഈ വായ്പാ തുക ചെലവഴിക്കുന്ന കാര്യത്തിലുമുണ്ട് സൗകര്യങ്ങളേറെ. എന്തിനു വേണ്ടി എങ്ങനെ ചെലവഴിക്കുന്നു എന്നതില്‍ നിയന്ത്രണങ്ങളേയില്ല എന്നതാണ് പേഴ്‌സണല്‍ വായ്പ എടുക്കുമ്പോഴുള്ള സൗകര്യം. യാത്രാ പരിപാടികള്‍ക്കായോ വീട്ടുസാമഗ്രികള്‍ വാങ്ങുന്നതിനായോ ഷോപ്പിങിനോ സമ്മാനങ്ങള്‍ വാങ്ങുന്നതിനോ എന്തിനും ഇതുപയോഗിക്കാം. 

തല്‍സമയ അനുമതിയും അതിവേഗ വിതരണവും

ഈടുകളൊന്നും നല്‍കാതെയാണ് സാധാരണയായി പേഴ്‌സണല്‍ വായ്പകള്‍ നല്‍കുന്നതെന്നതിനാല്‍ നിങ്ങള്‍ അപേക്ഷിച്ചാല്‍ തല്‍സമയം അനുമതി ലഭിക്കും. ഇതു കൊണ്ടു തന്നെ നിങ്ങളുടെ ഉല്‍സവാഘോഷങ്ങളെ ബാധിക്കാത്ത രീതിയില്‍ അതുമായി മുന്നോട്ടു പോകാനാവും. ഇവയ്ക്ക് അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അവയുടെ വിതരണവും അതിവേഗത്തില്‍ തന്നെ നടത്തും. നിങ്ങള്‍ എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും കൈവരിച്ചിട്ടുണ്ടെങ്കില്‍ ബജാജ് ഫിന്‍സെര്‍വ് പോലുള്ള വായ്പാ ദാതാക്കള്‍  പേഴ്‌സണല്‍ വായ്പകള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അനുവദിക്കുകയും 24 മണിക്കൂറിനുള്ളില്‍ മുഴുവന്‍ വിതരണവും നടത്തുകയും ചെയ്യും. 

സൗകര്യപ്രദമായ തിരിച്ചടവു കാലാവധി തെരഞ്ഞെടുക്കാം

നിങ്ങള്‍ക്കു താങ്ങാവുന്ന രീതിയില്‍ സൗകര്യപ്രദമായ തിരിച്ചടവു കാലാവധി തെരഞ്ഞെടുക്കാം എന്നതാണ് പേഴ്‌സണല്‍ വായ്പകള്‍ എടുക്കുമ്പോഴുള്ള മറ്റൊരു വലിയ ഗുണം. അതായത് ചെറിയ കാലാവധി തെരഞ്ഞെടുത്ത് വേഗത്തില്‍ കടം തീര്‍ക്കാം. അല്ലെങ്കില്‍ ദീര്‍ഘമായ കാലാവധി തെരഞ്ഞെടുത്ത് പ്രതിമാസ തിരിച്ചടവു തുക കുറക്കാം. 

ഇന്ന് പേഴ്‌സണല്‍ വായ്പകള്‍ ലഭിക്കുക എന്നത് ഏറെ എളുപ്പമാണ്. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ സാമ്പത്തിക സവിശേഷതകള്‍ വിലയിരുത്തി തങ്ങള്‍ക്ക് ഏറ്റവും യോജിച്ച വായ്പ ഏതെന്നു കണ്ടെത്തി വേണം അതു തെരഞ്ഞെടുക്കുവാന്‍. ഇവയുടെ പലിശ നിരക്ക്, അനുമതി നല്‍കുന്ന പരിധി, മറ്റു സവിശേഷതകള്‍ തുടങ്ങിയവയും പരിഗണിക്കണം. പേഴ്‌സണല്‍ വായ്പാ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് നിങ്ങളുടെ ആകെ ബാധ്യതയും തിരിച്ചടവു പദ്ധതിയുമെല്ലാം അറിയാനാവും. 

മല്‍സരാധിഷ്ഠിതമായ നിരക്കില്‍ ഉയര്‍ന്ന തോതില്‍ സൗകര്യപ്രദമായ കാലാവധിയില്‍ പേഴ്‌സണല്‍ വായ്പകള്‍ നല്‍കുന്നവയാണ് ബജാജ് ഫിന്‍സെര്‍വിന്റെ പേഴ്‌സണല്‍ വായ്പകള്‍. 25 ലക്ഷം രൂപ വരെ വായ്പയും 12 മുതല്‍ 60 മാസം വരെ തിരിച്ചടവു കാലാവധിയും നിങ്ങളുടെ സൗകര്യമനുസരിച്ചു തെരഞ്ഞെടുക്കാം. അനുമതി നല്‍കി 24 മണിക്കൂറിനകം മുഴുവന്‍ തുകയും വിതരണം ചെയ്യുന്നു എന്നും ബജാജ് ഫിന്‍സെര്‍വ് ഉറപ്പു നല്‍കുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com