ADVERTISEMENT

ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ബിരുദ സർട്ടിഫിക്കറ്റുകൾ തുടങ്ങി സുപ്രധാന രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കി സ്മാർട്ട് ഫോണുകളിൽ എപ്പോഴും ലഭ്യമാകാത്തക്ക രീതിയിൽ സൂക്ഷിക്കാവുന്ന പ്രത്യേക ആപ്പ് ആണ് ഡിജി ലോക്കർ. അസ്സൽ രേഖകൾ കൈമോശം വരാതെയും നശിച്ച് പോകാതെയും കാത്ത് സൂക്ഷിക്കുന്നത് ശ്രമകരമാണെന്നിരിക്കെ ആവശ്യമുള്ളപ്പോൾ അവ ഇലക്ട്രോണിക് രൂപത്തിൽ സമർപ്പിക്കുന്നതിനു കൂടി ഡിജി ലോക്കർ സൗകര്യമൊരുക്കുന്നു.

ഇലക്ട്രോണിക് വിവരശേഖരങ്ങളായി ഇത്തരം രേഖകൾ ക്ലൗവ്ഡ് സർവറുകളിൽ സുരക്ഷിതമായി ആധികാരിക ഡിജിറ്റൽ ഒപ്പോടു കൂടി സൂക്ഷിക്കുന്നു. സ്മാർട് ഫോണിൽ ഡിജി ലോക്കർ ആപ്ലിക്കേഷൻ ഉള്ളവർക്ക് ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ഏത് രേഖകളും ആവശ്യമുള്ളപ്പോൾ ഡൗൺലോഡ് ചെയ്ത് പരിശോധനാ സമയത്തും മറ്റും കാട്ടിക്കൊടുക്കാം.ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾക്ക് അവ നൽകിയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ ഒപ്പ് കൂടി പരിശോധിച്ച് ആധികാരികത ഉറപ്പാക്കുന്നതിനും സൗകര്യമുണ്ട് .

രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾക്ക് പകരമായി ഡിജിറ്റൽ കോപ്പികൾ ഷെയർ ചെയ്യുന്നതിനും ഔപചാരികമായി അധികാര കേന്ദ്രങ്ങൾക്ക് സമർപ്പിക്കുന്നതിനും സാധിക്കും. ഡിജിറ്റലായി സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് സൗകര്യങ്ങളില്ലാത്ത സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന കടലാസ് രേഖകൾ സ്കാൻ ചെയ്ത് സ്വയം ഡിജിറ്റൈസ് ചെയ്യുന്നതിനും അവ സ്വന്തം ഇ–ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിക്കുന്നതിനും സാധിക്കുന്നു. പല കേന്ദ്ര –സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും പൂർണ്ണമായും കടലാസ് രഹിത ഡിജിറ്റൽ രേഖകൾ നൽകാനുള്ള സൗകര്യങ്ങൾ ഇനിയും ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഡിജി ലോക്കർ വളരെ ഉപകാരപ്രദമാണ്.

ഡിജി ലോക്കർ അക്കൗണ്ട് തുടങ്ങുന്നതിന് ഇതിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേയ്ക്ക് ലഭിക്കുന്ന വൺടൈം പാസ്വേർഡ് ഉപയോഗിച്ച് സ്വന്തം യൂസർ നെയിമും പാസ്വേർഡും സെറ്റ് ചെയ്ത് ഡിജി ലോക്കർ പ്രവർത്തനക്ഷമമാക്കാം. മൊബൈൽ ഫോൺ നമ്പരിൽ ആധാർ നമ്പർ കൂടി ലിങ്ക് ചെയ്ത് ഇ–ആധാർ ഉൾപ്പെടെ പൂർണ്ണ രീതിയിൽ പ്രവർത്തിക്കുന്ന ഡിജി ലോക്കർ സ്മാർട് ഫോണിലോ ടാബ്ലെറ്റുകളിലോ സെറ്റ് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com