ADVERTISEMENT

ബാങ്കുകള്‍ പലിശ വെട്ടികുറച്ചതോടെ പുതിയ നിക്ഷേപസാധ്യതകള്‍ തേടുന്നവര്‍ക്ക് നല്ല മേഖലയാണ് മ്യുച്ചല്‍ ഫണ്ടുകള്‍. ബാങ്കുകളില്‍ നിക്ഷേപിച്ച് തൃപ്തരാകുന്നതായിരുന്നു പഴയ രീതി. അധ്വാനിച്ച് നേടിയ പണത്തിന്റെ സുരക്ഷയായിരുന്നു അന്ന് പ്രധാനം. ഒപ്പം പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനവും. നിക്ഷേപ പലിശ ഉയര്‍ന്നിരിക്കുമ്പോള്‍ ഈ ചിന്താഗതി തെറ്റല്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഈ സാഹചര്യത്തിലാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ ആകര്‍ഷകമാകുന്നത്. ദീര്‍ഘ കാല നിക്ഷേപമാണ് ഉദേശ്യമെങ്കില്‍ ഇതിലേക്ക് തിരിയാം.അതേസമയം ഇത്തരം നിക്ഷപത്തിലുളള റിസ്‌ക്കും അതിന്റെ ദീര്‍ഘകാലയളവിലുള്ള നേട്ടവും മനസിലാക്കിയിരിക്കണം. എല്ലാ ഫണ്ടുകള്‍ക്കും ഒരേ റിസ്‌കല്ല. ഇതെല്ലാം തിരിച്ചറിഞ്ഞ് വേണം മ്യൂച്ചല്‍ ഫണ്ടിലേക്ക് കാലെടുത്ത് വയ്ക്കാന്‍.

മ്യൂച്ചല്‍ ഫണ്ടുകള്‍ മൂന്ന് തരത്തിലുണ്ട്. 

ഇക്വിറ്റി മ്യൂച്ച്വല്‍ ഫണ്ട്,ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട്,ഹൈബ്രിഡ് മ്യൂച്ച്വല്‍ ഫണ്ട്.

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണ് ഇക്വറ്റി ഫണ്ടുകള്‍. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബാധകമാകുന്ന ഈ ഫണ്ടുകളാണ് ഏറ്റവും ഉയര്‍ന്ന റിസ്‌ക്കുള്ളവ. നിക്ഷേപകന്റെ പണം ഫണ്ട് മാനേജര്‍മാര്‍ വിവിധ ഓഹരികളില്‍ നിക്ഷേപിക്കുന്നു. ഓഹരികളുടെ പ്രകടനമനുസിരിച്ച് റിട്ടേണ്‍ കിട്ടുന്നു. സാധാരണ നിലയില്‍ ദീര്‍ഘ കാലയളവില്‍ നിക്ഷേപിക്കുന്നതാണ് ഇവിടെ നല്ലത്.ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും  സാവകാശമുള്ളവര്‍ ഇത് തിരഞ്ഞെടുത്താല്‍ മതിയെന്ന് സാരം. ദീര്‍ഘകാലയളവിലുള്ള നിക്ഷേപങ്ങള്‍ ഇവിടെ ബാങ്ക് നിക്ഷേപങ്ങളേക്കാളും ആദായകരമായിരിക്കുമെന്നാണ് വിപണി നല്‍കുന്ന പാഠം.

സുരക്ഷ പ്രധാനം

സുരക്ഷയുടെ കാര്യത്തില്‍ ഇക്വറ്റി ഫണ്ടുകളേക്കാളും മികച്ചത് ഡെബ്റ്റ് മ്യൂച്ച്വല്‍ ഫണ്ടുകളാണെന്നാണ് വിദഗ്ധരുടെ പക്ഷം. കാരണം ഇത് ഓഹരി വിപണിയുമായി ബന്ധപ്പട്ടല്ല പ്രവര്‍ത്തിക്കുന്നത് എന്നത് തന്നെ. അതുകൊണ്ട് റിട്ടേണും കുറയും. ഇതിനോട് താരതമ്യം ചെയ്യാവുന്നത് ബാങ്ക് ഡിപ്പോസിറ്റാണ്.ഓഹരിയിലും കടപ്പത്രവിപണിയിലും ഒരേ പോലെ നിക്ഷേപിക്കുന്നതാണ് ഹൈബ്രിഡ്. അതുകൊണ്ട് തന്നെ ഇതിന്റെ റിസ്‌ക് ബാലന്‍സ് ചെയ്ത് പോകുന്നു. 

മുടക്കുന്ന പണത്തിന്റെയും അതിന്റെ മുന്തിയ രീതിയിലുള്ള റിട്ടേണിന്റേയും സുരക്ഷ കണക്കിലെടുത്ത് വേണം ഫണ്ട് കാറ്റഗറി തിരഞ്ഞെടുക്കുവാന്‍. ഇതു തന്നെയാണ് ഇത്തരം നിക്ഷേപങ്ങളുടെ റിസ്‌ക്കും. ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ മുന്‍ പ്രകടനത്തേക്കാളുപരി പോര്‍ട്ട് ഫോളിയോകളുടെ ഗുണത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.  ഫണ്ട് മാനേജര്‍മാരുടെ നിക്ഷേപ പ്രകടനം സംബന്ധിച്ച് കൂടുതല്‍ ധാരണ കിട്ടുന്ന ടോട്ടല്‍ എക്‌സ്‌പെന്‍സ് റേഷ്യോ,ടേണ്‍ ഓവര്‍ റേഷ്യോ എന്നിവയിലും ശ്രദ്ധ നല്‍കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com