കൈക്കാശില്ല, പക്ഷെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടി

HIGHLIGHTS
  • ഡിജിറ്റല്‍ പണമിടപാട് ദീപാവലി കച്ചവടത്തില്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്
credit-card-business
SHARE

നോട്ട് നിരോധനം അടക്കമുള്ള നടപടികള്‍ കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും വലിയ മാറ്റമൊന്നുമില്ലാതിരുന്ന ഡിജിറ്റല്‍ പണമിടപാട് ദീപാവലി കച്ചവടത്തില്‍ കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ദീപാവലി കച്ചവടകാലത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം മുമ്പെന്നത്തേക്കാളും വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഉപഭോക്താക്കളുടെ കൈയ്യില്‍ പണം കുറഞ്ഞതാണ് ഇതിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. ക്രെഡിറ്റ് കാര്‍ഡുകളിലൂടെ നടത്തുന്ന പെയ്‌മെന്റിന് പരമാവധി 56 ദിവസം വരെ പലിശയുണ്ടാവില്ല. കൂടാതെ ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസിന് വ്യാപകമായി ഇ എം ഐ സംവിധാനം ഏര്‍പ്പെടുത്തിയതും ഇക്കുറി ഗുണകരമായി. ക്രെഡിറ്റ് കാര്‍ഡ് പെയ്‌മെന്റില്‍ ഇക്കുറി 50 ശതമാനം വരെ വര്‍ധനവുണ്ടായതായി ബാങ്കുകള്‍ക്ക് വേണ്ടി കാര്‍ഡ് ഇടപാടുകള്‍ നടത്തുന്ന പ്രമുഖ സ്ഥാപനമായ 'ഇന്നോവിറ്റി പേയ്‌മെന്റ'് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡിന്റെ ഇ എം ഐ സംവിധാനം ഇക്കുറി 10 ശതമാനം കൂടുകയും ചെയ്തു. കാര്‍ഡ് കമ്പനികള്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് കൂടുതല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതും നേട്ടമായി. മറ്റൊരു കാര്‍ഡ് പ്രോസസിംഗ് സ്ഥാപനമായ പൈന്‍ ലാബ്‌സ് പറയുന്നത് അവരുടെ ഡിജിറ്റല്‍ ഇടപാടുകളില്‍ ഇ എം ഐ വിഭാഗത്തില്‍ 133 ശതമാനം വര്‍ധയുണ്ടായി എന്നാണ്. ഒന്നാം മോദി സര്‍ക്കാരിന്റെ അവകാശവാദമനുസരിച്ച് രാജ്യത്തെ പണമിടപാടുകള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായിട്ടു കൂടിയായിരുന്നു നോട്ട് നിരോധനം നടപ്പാക്കിയത്.എന്നാല്‍ കഴിഞ്ഞ രണ്ട് മാസം മുമ്പ് പുറത്തു വന്ന കണക്കനുസരിച്ച് ഈ രംഗത്ത് വലിയ മാറ്റമുണ്ടായിരുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA