ADVERTISEMENT

ഇന്ത്യന്‍ നിരത്തിലൂടെ ഓടുന്ന വാഹനങ്ങള്‍ ഡിസംബര്‍ ഒന്നിനകം ഫാസ്ടാഗ് സ്റ്റിക്കര്‍ ഘടിപ്പിച്ചില്ലെങ്കില്‍ കുടുംബ ബജറ്റിന്റെ താളം തെറ്റും. ഇത്തരം വാഹനങ്ങള്‍ എക്‌സ്പ്രസ് വേ/ദേശീയ പാത ടോള്‍ ബൂത്ത് കടക്കണമെങ്കില്‍ സമയ നഷ്ടത്തോടൊപ്പം ഇരട്ടി ചാര്‍ജ്ജും നല്‍കേണ്ടി വരും.

105 ന് പകരം നല്‍കേണ്ടത് 210 രൂപ

അതായത് തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ വഴി മണ്ണൂത്തിക്കോ നഗരത്തിലേക്കോ പോകുന്ന കാറിന് 105 രൂപയാണ് നല്‍കേണ്ടതെങ്കില്‍ ഫാസ്ടാഗ് ഇല്ലെങ്കില്‍  210 രൂപ കൊടുക്കണം. ഫാസ്ടാഗുള്ള വാഹനങ്ങള്‍ തടസമില്ലാതെ ടോള്‍ കടക്കുമ്പോള്‍ ഇതില്ലാത്ത വാഹനങ്ങള്‍ ക്യൂവില്‍ കെട്ടിക്കിടക്കേണ്ടിയും വരും. ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളിലൂടെ കടന്നു പോകുന്ന വാഹനനീക്കത്തിലെ കാലതാമസൊഴിവാക്കുന്നതിന് വാഹനങ്ങളുടെ  ഗ്ലാസില്‍ പതിപ്പിച്ചിരിക്കുന്ന സ്റ്റിക്കര്‍ സെന്‍സ് ചെയ്ത് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്ക് ആയി പണം ഡെബിറ്റ് ചെയ്യുന്ന സംവിധാനമാണിത്. ബുത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന സംവിധാനം വാഹനത്തിലെ സ്റ്റിക്കര്‍ തിരിച്ചറിയുകയും ആ നിമിഷം തന്നെ ഉടമയുടെ അക്കൗണ്ടില്‍ നിന്ന്് പണം ഡെബിറ്റ് ചെയ്യുകയും ചെയ്യും. ഇതോടെ തടസമില്ലാതെ യാത്ര തുടരാം.

ലൈന്‍ മാറാതെ നോക്കണം
 ഫാസ്റ്റ്ട്രാക്ക് സംവിധാനം ഡിസംബര്‍ ഒന്നു മുതല്‍ നിര്‍ബന്ധമാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി  ഡിസംബര്‍ ഒന്നിന് മുമ്പ് വാഹനങ്ങളില്‍  ഫാസ്ടാഗ് ഘടിപ്പിക്കണമെന്നും അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ ഒന്നിനുള്ളില്‍ ഇത് ചെയ്യാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് കൗണ്ടറിലൂടെ പോയാല്‍ ഇരട്ടി തുക ഈടാക്കുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. ഒന്നോ രണ്ടോ ലൈന്‍ ഒഴിച്ച് എല്ലാം ഫാസ്ടാഗ് സ്റ്റിക്കറുള്ള വാഹനങ്ങള്‍ക്കായി മാറ്റിയിരിക്കുകയാണ്. ഡിസംബര്‍ ഒന്നുമുതല്‍ ഈ ലൈന്‍ ഉപയോഗിക്കുന്ന ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കാണ് ഇരട്ടി തുക നല്‍കേണ്ടി വരിക.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com