വൈകിയെത്തുന്ന പാഴ്‌സലുകള്‍ക്ക് നഷ്ട പരിഹാരം ലഭിക്കും

HIGHLIGHTS
  • റെയിൽവേ വഴി പാഴ്‌സല്‍ അയയ്ക്കുന്നതിന് താൽപ്പര്യം കുറഞ്ഞു വരികയായിരുന്നു
Malappuram News
SHARE

അയയ്ക്കുന്ന പാഴ്‌സല്‍ സമയത്ത് ലഭിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന ന്ഷ്ടം എത്രയെന്നാലോചിച്ചു നോക്കു. പോസ്റ്റല്‍ വകുപ്പാണെങ്കിലും ഇന്ത്യന്‍ റെയില്‍വെയാണെങ്കിലും സമയത്തെത്തിച്ച് നല്‍കാത്ത പാഴ്‌സലുകളുടെ പേരില്‍ ജീവിതം തന്നെ വഴി തിരിഞ്ഞു പോകുന്നവരുടെ എണ്ണമേറെയാണ്. നൂറു ശതമാനം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെങ്കിലും ഒരു നടപടിയും ഒട്ടെടുക്കാറുമില്ല.  പരിഷ്‌കൃത വിദേശ രാജ്യങ്ങളിലെങ്ങാനുമാണെങ്കില്‍ ഈ വീഴ്ചയ്ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം കൊണ്ട് ഉപഭോക്താവിന് ശിഷ്ടകാലം നന്നായി ജീവിച്ച് തീര്‍ക്കാം.

പാഴ്‌സല്‍ വൈകിയാല്‍ നഷ്ടപരിഹാരം

ഇന്ത്യയിലും വൈകിയെത്തുന്ന പാഴ്‌സലുകള്‍ക്ക് നഷ്ടപരിഹാരം എന്ന രീതി താമസിച്ചെങ്കിലും നടപ്പാകുന്നു. ആദ്യ ചുവടുവയ്പ്പ് നടത്തുന്നത് ഇന്ത്യന്‍ റെയില്‍വെയാണ്. ട്രെയിന്‍ താമസിച്ചെത്തിയാല്‍ നഷ്ടപരിഹാരം നല്‍കിക്കൊണ്ട് മനുഷ്യരുടെ പാഴായി പോകുന്ന സമയത്തിന് വിലയുണ്ടെന്ന് ഇ്ന്ത്യന്‍ റെയില്‍വെ ഈയിടെ തിരിച്ചറിഞ്ഞിരുന്നു. തേജസ് ട്രെയിനിന്റെ യാത്രയ്ക്കാണ് വൈകലിന് നഷ്ടപരിഹാരം നല്‍കി ഇതിന് തുടക്കം കുറിച്ചത്്. ഇനി മുതുല്‍ വൈകിയെത്തുന്ന പാഴ്‌സലുകളോടൊപ്പം അതിന്റെ നഷ്ടപരിഹാരവും നല്‍കും.ഇത്തരത്തിലൊന്ന് ആലോചിക്കണമെന്ന് കേന്ദ്ര റെയില്‍ മന്ത്രി പീയൂഷ് ഗോയല്‍ റെയില്‍വെ ബോര്‍ഡിനോട് ആവശ്യപ്പെട്ടു. ഇതിന്റെ അന്തിമ രൂപം തയ്യാറാക്കി വരികയാണ്.

വൈകിയാല്‍ യാത്രികര്‍ക്കും നഷ്ടപരിഹാരം
താമസിക്കുന്ന ചരക്കുകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുകയും കൃത്യത പുലര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്‍കുകയും ചെയ്യുമെന്നുമാണ് മന്ത്രി വ്യക്താക്കിയത്. നിലവില്‍ പാഴ്‌സലുകള്‍ എപ്പോള്‍ എത്തുമെന്ന് ഒരുറപ്പുമില്ലാത്തതിനാല്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും റെയില്‍വെയോട് താത്പര്യം കുറഞ്ഞ് വരികയായിരുന്നു. ഇതിന് ബദലായിട്ടാണ് പുതിയ നീക്കം. നേരത്തെ ഡെല്‍ഹി-ലക്‌നോ, മുബൈ-അഹമദാബാദ് റൂട്ടിലെ തേജസ് ട്രെയിനില്‍ നഷ്ടപരിഹാരം നടപ്പാക്കിയിരുന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA