ഹാള്‍മാര്‍ക്കിംഗ് ചട്ടം; സ്വര്‍ണം വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍, അല്ലെങ്കില്‍ ആപത്താകും

INDIA-ECONOMY-GOLD-JEWELLERY
SHARE

ഹാള്‍മാര്‍ക്ക് മുദ്രയില്ലാത്ത സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കുന്നത് കുറ്റകരമായതോടെ ജ്വല്ലറികളും ഉപഭോക്താക്കള്‍ക്ക് വേണ്ടി സ്വയം തയ്യാറെടുക്കേണ്ടതുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. നിലവിലുള്ള സ്റ്റോക്ക് വിറ്റ് തീര്‍ക്കാന്‍ 2021 ജനുവരി വരെ ജ്വല്ലറികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ ബി ഐ എസ് റജിസ്ര്‌ട്രേഷന്‍ എടുത്തിരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്ത്യമന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ സജീവമായിട്ടുള്ള ജൂവല്ലറികളില്‍ 30 ശതമാനത്തില്‍ താഴെ മാത്രമേ റജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളൂ എന്നാണ് കണക്ക്. അതായത് ആഭരണം വാങ്ങാന്‍ കടകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അംഗീകാര മുദ്രയുള്ളതിന് പ്രാധാന്യം കൊടുക്കണം. പ്രമുഖ ജ്വല്ലറികളെല്ലാം റജിസ്ര്‌ട്രേഷന്‍ എടുത്തിട്ടുള്ളതാണ്. സംസ്ഥാനത്തെ 10000 തോളം സ്വര്‍ണക്കടകളില്‍ 2800 എണ്ണം മാത്രമാ നിയമപരമായ റജിസ്ര്‌ട്രേഷന്‍ നേടിയിട്ടുള്ളൂ.

ഉപഭോക്താക്കള്‍ കമ്പളിപ്പിക്കപ്പെടുന്നില്ലെന്നു ഉറപ്പാക്കാനും അവര്‍ വാങ്ങുന്ന സ്വര്‍ണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ആശയക്കുഴപ്പം ഒഴിവാക്കുവാനുമാണ് പുതിയ ചട്ടം. എന്നാല്‍ ഇതോടൊപ്പം മൊത്തം സ്വര്‍ണാഭരണങ്ങളെ നിരീക്ഷിക്കാനുമാകുമെന്നും വാദമുണ്ട്. ഇത് പിന്നീട് നികുതി വലയുടെ ഭാഗമാക്കുമെന്നും ഉപഭോക്താക്കള്‍ ഭയപ്പെടുന്നു. അതേസമയം ലോക വ്യാപാര സംഘടനയിലെ 164 അംഗരാജ്യങ്ങളും ഈ മാനദണ്ഡത്തിലേക്ക് ഇതിനകം മാറിയിട്ടുണ്ടെന്നും ഇനിയും അമാന്തിച്ചാല്‍ ഇന്ത്യന്‍ ആഭരണങ്ങളുടെ അങ്ങോട്ടേയ്ക്കുള്ള ഇറക്കുമതി പ്രതിസന്ധിയിലാകുമെന്നും അത് രാജ്യത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്തായാലും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്. അതേസമയം ജ്വല്ലറികളും ഉപഭോക്തൃ സൗഹദ ചട്ടം പാലിക്കേണ്ടതുണ്ട്. നിലവില്‍ ഉണ്ടായിരുന്നതില്‍ കൂടുതലായി ഇക്കാര്യങ്ങള്‍ കടകള്‍ ഉറപ്പാക്കണം.

ഉപഭോക്താവ് അറിയാന്‍

ബിഐഎസ് ചട്ടമനുസരിച്ച് ഉപഭോക്താക്കള്‍ക്ക്് കാണാവുന്ന വിധത്തില്‍ കടകളുടെ ലൈസന്‍സ് പ്രദര്‍ശിപ്പിച്ചിരിക്കണം. ബിഐഎസ് ലോഗോ വളരെ വ്യക്തതയോടെ കവാടത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയും വേണം. സര്‍ട്ടിഫിക്കറ്റുകളും വ്യക്തമാക്കിയിരിക്കണം.

ഷോറൂമിന് അകത്ത്

പുറത്ത് മാത്രമല്ല കടയുടെ അകത്തും ഇക്കാര്യങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനം ഉപഭോക്താക്കള്‍ക്കായി എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌പ്ലേ ബോര്‍ഡാണ്. ഇതില്‍ ലൈസന്‍സ് നമ്പര്‍ കാണിച്ചിരിക്കണം. ആഭരണങ്ങളിലെ ഇന്‍ഗ്രീഡിയന്‍സ് എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. കൂടാതെ കാഴ്ച വ്യക്തമാക്കുന്നതിനായി മാഗ്നിഫൈയിംഗ് ലെന്‍സ് ലഭ്യമാക്കിയിരിക്കണം. ഇത് ഡിസ്‌പ്ലേ ബോര്‍ഡില്‍ പരാമര്‍ശിക്കണം. ബിഐഎസ് മുദ്രണം നടത്തുന്ന ഓഫീസുകളുടെ അഡ്രസ് അടക്കമുള്ള വിവരം ബോര്‍ഡില്‍ സ്‌ക്രോള്‍ ചെയ്യണം. ബിഐഎസ് പരിശോധനയ്ക്കുള്ള ചാര്‍ജുകളും ഇവിടെ  പ്രദര്‍ശിപ്പിച്ചട്ടുണ്ടാകണം.

ഇടപാടുകാര്‍ ചെയ്യേണ്ടത്

കബളിപ്പിക്കപ്പെടുന്നില്ലെന്നുറപ്പു വരുത്താന്‍ ഉപഭോക്താക്കളും ചിലെ വസ്തുതകള്‍ ഉറപ്പാക്കേണ്ടതുണ്ട്. ആഭരണം വാങ്ങിയതിന് ശേഷം ബില്ലിലെ ഡിസ്‌ക്രിപ്ഷന്‍ നിശ്ചയമായും പരിശോധിക്കണം.ഇതില്‍ ആകെ ഭാരം, പരിശുദ്ധി, കാരട്ട് തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ആഭരണം ഹാള്‍മാര്‍ക്ക് ചെയ്തതിന്റെ ചാര്‍ജ്ജ്് ഇത് പരിശോധിച്ചറിയുന്നതിനുള്ള ബി ഐ എസ് ലബോറട്ടറകളുടെ വിശദവിവരം ലഭ്യമാകുന്ന വെബ്‌സൈറ്റ് അഡ്രസ് ഇവയും ബില്ലില്‍ ഉണ്ടെന്ന് ഉറപ്പാക്കണം.

റജിസ്ര്‌ട്രേഷനെടുക്കാം

സംസ്ഥാനത്തെ 70 ശതമാനം സ്വര്‍ണകടകള്‍ക്കും റജിസ്ര്‌ട്രേഷന്‍ ഇല്ലെന്നുള്ളതാണ് നിലവിലെ പ്രശ്‌നം. എന്നാല്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയതോടെ കൊച്ചിയിലെ ബി ഐ എസ് ഓഫീസില്‍ റജിസ്‌ട്രേഷന്‍ എടുക്കാനെത്തുന്ന കടക്കാരുടെ എണ്ണം കൂടുന്നുണ്ട. 40 ലക്ഷം ടേണ്‍ ഓവര്‍ ഇല്ലെന്നാണ് പലരും പറയുന്നത്. അങ്ങനെയുള്ളവര്‍ക്കും റജിസ്‌ട്രേഷന്‍ എടുക്കാം. നികുതി നല്‍കേണ്ടതില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SMART SPENDING
SHOW MORE
FROM ONMANORAMA